തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പദ്മകുമാർ സത്യ പ്രതിജ്ഞ ചെയ്തത് ദൈവ നാമത്തിലാണ് പിണറായിയുടെ നാമത്തിലല്ലെന്ന് കെ.മുരളീധരൻ എംഎല്‍എ. പിണറായി സത്യപ്രതിഞ്ജ ചെയ്തത് ദൈവനാമത്തിലല്ലെന്നും പദ്മകുമാറിനെ പരസ്യമായി ശാസിക്കാൻ മുഖ്യമന്ത്രിക്കു കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയില്‍ സ്ത്രീകളുടെ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സുപ്രീം കോടതി വിധി മത വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണെന്നും പറഞ്ഞു. സംഘര്‍ഷമുണ്ടായാല്‍ പൂര്‍ണ്ണ ഉത്തരവാദിത്വം സര്‍ക്കാരിനാണെന്നും പറഞ്ഞു.
പദ്മകുമാറിന്റെ വീട്ടുകാർ ശബരിമലയിൽ പോകുന്ന കാര്യം തീരുമാനിക്കേണ്ടത് പദ്മകുമാറാണ് മുഖ്യമന്ത്രിയല്ല. ശബരി മലയിൽ ലിംഗ വ്യത്യാസമില്ലെങ്കിലും സുപ്രീം കോടതി വിധിയിൽ തെറ്റുണ്ട്. ഇക്കാര്യത്തില്‍ റിവ്യൂ ഹർജി നൽകണം. നടപ്പാക്കാൻ കഴിയാത്ത വിധി ആണെങ്കിൽ കോടതിയോട് പറയണമെന്നും മുരളീധരന്‍ പറഞ്ഞു. ഞാൻ മുഖ്യമന്ത്രി ആയിരിക്കുമ്പോൾ സ്ത്രീകളെ കയറ്റുമെന്ന് മുഖ്യമന്ത്രിയുടെ ധിക്കാരവും പിടിവാശിയും ഉപേക്ഷിക്കണം. മുഖ്യമന്ത്രിയുടേത് ദുഷ്ടലക്ഷ്യമാണെന്നും ന്യൂനപക്ഷങ്ങളുടെ വോട്ടാണ് ലക്ഷ്യമിടുന്നതെന്നും പറഞ്ഞു.മത സ്ഥാപനങ്ങളിൽ കോടതി ഇടപെടണമെന്ന് നിയമം പാസാക്കാൻ കേന്ദ്രം തയാറുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
ബ്രൂവറി പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും അക്കാര്യത്തില്‍ ഏതറ്റം വരെയും പോകുമെന്നും പറഞ്ഞു. മുഖ്യമന്ത്രിയും മന്ത്രിയും കക്കാൻ ശ്രമിച്ചാൽ ഋഷിരാജ് സിങ്ങിന് മൂക സാക്ഷിയായി നിൽക്കേണ്ടി വരുമെന്നും കുടിവെള്ളം ചോദിക്കുന്നവർക്ക് സര്‍ക്കാര്‍ ബിയർ നൽകുകയാണെന്നും തലകുത്തി നിന്നാലും ബ്രുവറി അനുവദിക്കില്ലെന്നും പറഞ്ഞു. പ്രതിപക്ഷ നേതാവിനെ കളിയാക്കി ഐ എ എസുകാരുടെ സർക്കുലർ വിഷയത്തില്‍ ജനപ്രതിനിധിയെ വിമർശിക്കാൻ ഐ എ എസുകാർക്ക് കഴിയില്ലെന്നും ഇനി തുടർന്നാൽ ഉദ്യോഗസ്ഥരെ വഴിയിൽ തടയുമെന്നും ഓഫീസിൽ കയറി ഘെരാവോ ചെയ്യുമെന്നും പറഞ്ഞു. പ്രതിപക്ഷ നേതാവിനെ എന്തും പറയാമെന്നു കരുതിയിൽ പാർട്ടി തലത്തിൽ നേരിടും.
സർക്കാർ ശമ്പളം വാങ്ങുന്ന എംവി ജയരാജനും പ്രതിപക്ഷ നേതാവിനെ വിമർശിക്കാൻ കഴിയില്ല. ആരോപണം ഉന്നയിക്കുന്നവരെ കളിയാക്കാൻ അവകാശമില്ലെന്നും മുഖ്യമന്ത്രിക്കെതിരേ പോസ്റ്റിട്ടാൽ സ്ഥലം മാറ്റം ഉണ്ടാകുമെന്നും പറഞ്ഞു.
from mangalam.com https://ift.tt/2zQkUuB
via IFTTT
No comments:
Post a Comment