സാലറി ചലഞ്ചിന് 'നോ' പറഞ്ഞവരുടെ പട്ടിക തയ്യാറാക്കുന്നത് എന്തിനെന്ന് ഹൈക്കോടതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 4, 2018

സാലറി ചലഞ്ചിന് 'നോ' പറഞ്ഞവരുടെ പട്ടിക തയ്യാറാക്കുന്നത് എന്തിനെന്ന് ഹൈക്കോടതി

കൊച്ചി : മുഖ്യമന്ത്രിയുടെ സാലറി ചലഞ്ചിന് 'നോ' പറഞ്ഞവരുടെ പട്ടിക തയ്യാറാക്കുന്നത് എന്തിനെന്ന് ഹൈക്കോടതി. മുഖ്യമന്ത്രി പറഞ്ഞതനുസരിച്ച് ഒരു മാസത്തെ ശമ്പളം നല്‍കാന്‍ വിസമ്മതിച്ചവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ രഹസ്യ സര്‍ക്കുലര്‍ ഇറക്കിയത് എന്തിനെന്നും കോടതി ചോദിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരിലും ദുരിതബാധിതരുണ്ട്. അവരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ടോ എന്നും കോടതി ആരാഞ്ഞു.

ആരെയും ശമ്പളം തരാന്‍ നിര്‍ബന്ധിക്കില്ലെന്ന് അഡ്വക്കേറ്റ് ജനറല്‍ കോടതിയില്‍ ഉറപ്പ് നല്‍കിയിരുന്നതാണ്. ദുരിതാശ്വാസത്തിന് സംഭാവന ചെയ്യുന്നത് സ്വമേധയാ വേണമെന്നും ചീഫ് സെക്രട്ടറിയുടെ ഉത്തരവ് ഉണ്ടായിരുന്നു. ഇതിന് ലംഘിക്കുന്ന തരത്തിലുള്ള നിര്‍ബന്ധിത പിരിവ് ശരിയല്ലെന്നും കോടതി നിരീക്ഷിച്ചു.

ശമ്പളം നല്‍കാത്തവരുടെ പേര് പരസ്യപ്പെടുത്തുന്നത് മലയാളികളുടെ ഐക്യത്തെ ബാധിക്കുമെന്ന് കോടതി പറഞ്ഞപ്പോള്‍ ഇത് വകുപ്പുകള്‍ക്കുള്ളിലെ ആഭ്യന്തരകാര്യമാണെന്നും പട്ടികകള്‍ക്ക് രഹസ്യസ്വഭാവമുണ്ടെന്നും എജി കോടതിയെ അറിയിച്ചു. നിര്‍ബന്ധപൂര്‍വ്വം ശമ്പളം പിടിക്കുന്നത് പിടിച്ചുപറിയ്ക്ക് തുല്യമാണ് എന്നായിരുന്നു കോടതിയുടെ വിലയിരുത്തല്‍.



from mangalam.com https://ift.tt/2IGgtFG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages