മിസൈല്‍ പ്രതിരോധ സംവിധാനം ശക്തമാക്കാന്‍ ഇന്ത്യ; ഉപരോധ ഭീഷണിയുമായി അമേരിക്ക - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 4, 2018

മിസൈല്‍ പ്രതിരോധ സംവിധാനം ശക്തമാക്കാന്‍ ഇന്ത്യ; ഉപരോധ ഭീഷണിയുമായി അമേരിക്ക

വാഷിങ്ടണ്‍: അത്യാധുനിക മിസൈല്‍ പ്രതിരോധ സംവിധാനമായ എസ്. 400 മിസൈല്‍ പ്രതിരോധ സംവിധാനം വാങ്ങാനുള്ള കരാറില്‍ ഒപ്പുവയക്കാന്‍ ഒരുങ്ങുമ്പോള്‍ ഭീഷണിയുമായി അമേരിക്ക. തങ്ങളുമായി സഖ്യമുള്ള രാജ്യങ്ങള്‍ റഷ്യയുമായി ഇടപാടുകള്‍ നടത്തരുതെന്ന് ബുധനാഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നു.

അമേരിക്കയുടെ മുന്നറിയിപ്പ് അവഗണിച്ച് ഇടപെടല്‍ നടത്തിയാല്‍ കാറ്റ്‌സാ(കൗണ്ടറിങ് അമേരിക്കാസ് അഡ്വേഴ്‌സറീസ് ത്രൂ സാക്ഷന്‍സ് ആക്ട്) പ്രകാരം ഉപരോധം ഏര്‍പ്പെടുത്തുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. റഷ്യയെ ലക്ഷ്യം വച്ചാണ് ഈ നിയമം യുഎസ് കൊണ്ടുവന്നത്.

യുഎസിന്റെ ഉപരോധ ഭീഷണി മറികടന്നു റഷ്യയുമായി ആയുധ ഇടപാട് നടത്താനാണുള്ള അന്തിമ നടപടികളിലാണ് ഇന്ത്യയെന്നാണു റിപ്പോര്‍ട്ടുകള്‍. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ആകാശക്കരുത്തായ എസ്-400 മിസൈല്‍ 10 എണ്ണം വാങ്ങുന്നതിനാണ് ഇന്ത്യ പദ്ധതിയിടുന്നത്. നാലു യുദ്ധക്കപ്പല്‍ വാങ്ങുവാനുള്ള കരാറിലും ഇന്ത്യ ഒപ്പിടുമെന്നാണ് സൂചന.

അതേസമയം, കരാറിന്റെ പേരില്‍ ആശങ്കവേണ്ടെന്ന് മോസ്‌കോ കേന്ദ്രമായ അനാലിസിസ് ഓഫ് വേള്‍ഡ് ആംസ് ട്രേഡ് തലവന്‍ ഐഗര്‍ കൊറോത്‌ചെങ്കോ ചൂണ്ടിക്കാണിക്കുന്നു. വരും കാലത്തും അമേരിക്കയുടെ ആയുദ്ധങ്ങള്‍ വേണ്ടെന്നു പറയാന്‍ സാധ്യതയില്ലാത്തതിനാല്‍ ഇന്ത്യക്കുമേലെ ഉപരോധം ഏര്‍പ്പെടുത്താന്‍ അമേരിക്ക തയ്യാറാകില്ലെന്നാണ് അദ്ദേഹത്തിന്റെ റിപ്പോര്‍ട്ട്.

19ാമത് ഇന്ത്യ-റഷ്യ വാര്‍ഷിക ഉഭയകക്ഷി ഉച്ചകോടിയില്‍ പുടിന്‍ പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും രാഷ്ട്രപതി രാംനാഥ് കോവിന്ദുമായും ചര്‍ച്ച നടത്തും. ഇറാനില്‍ നിന്നും വാങ്ങുന്ന രാജ്യങ്ങള്‍ക്ക് ഉപരോധമേര്‍പ്പെടുത്തുമെന്ന അമേരിക്കന്‍ മുന്നറിയിപ്പ് ഉള്‍പ്പെടെയുള്ളവ പ്രധാനമന്ത്രി മോദിയുമായുള്ള ചര്‍ച്ചയില്‍ വിഷയമാകും.



from mangalam.com https://ift.tt/2zQhHve
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages