ബെംഗളുരു: ആധാർ തിരിച്ചറിയൽ കാർഡായി ഉപയോഗിക്കുമ്പോൾ കൂടുതൽ സുരക്ഷ ഉറപ്പുവരുത്താൻ പുതിയ ഫീച്ചർ അവതരിപ്പിച്ചു. ആധാർ ഡൗൺലോഡ് ചെയ്യുമ്പോൾ മാസ്ക് ചെയ്ത ഇ-ആധാർ ഉപയോഗിക്കാനുള്ള അവസരമാണ് ഒരുക്കിയിട്ടുള്ളത്. മാസ്ക് ചെയ്തിട്ടുള്ള ആധാറിൽ നാല് ഡിജിറ്റ് നമ്പർ മാത്രമാണ് കാണിക്കുക. ഫോട്ടോയും സമാർട്ട് ക്യുആർ കോഡും ഉണ്ടാകും. സാധാരണ ആധാറിനൊപ്പം മാസ്ക് ചെയ്ത ആധാറും ഇനി ഡൗൺലോഡ് ചെയ്യാം. എങ്ങനെ ഇ-ആധാർ ഡൗൺലോഡ് ചെയ്യാം യുഐഡിഎഐയുടെ വെബ്സൈറ്റായ httsp://uidai.gov.in/ ലോ അല്ലെങ്കിൽ https//eaadhaar.uidai.gov.in എന്ന വെബ്സൈറ്റിൽ കയറുക. എൻ റോൾ നമ്പർ ഉപയോഗിച്ചോ, ആധാർ നമ്പർ ഉപയോഗിച്ചോ വ്യർച്വൽ ഐഡി ഉപയോഗിച്ചോ ഇ-ആധാറോ മാസ്ക് ചെയ്ത ആധാറോ ഡൗൺലോഡ് ചെയ്യാം.
from mathrubhumi.latestnews.rssfeed https://ift.tt/2q1MCig
via
IFTTT
No comments:
Post a Comment