തിരുവനന്തപുരം: ദേവസ്വം ബോർഡ് റിവ്യൂഹർജി നൽകിയതിന് ശേഷം നിലപാട് വ്യക്തമാക്കാമെന്ന് മുൻ ദേവസ്വംബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ. ഇക്കാര്യം നിലവിലെ ദേവസ്വം ബോർഡ് പ്രസിഡന്റിനോട് നേരിട്ട് പറഞ്ഞതാണെന്നും അദ്ദേഹം വ്യക്തമാക്കി. മാതൃഭൂമി ന്യൂസിന്റെ സൂപ്പർ പ്രൈം ടൈം ചർച്ചയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ദേവസ്വം മന്ത്രിയുടെയും ദേവസ്വം ബോർഡ് പ്രസിഡന്റിന്റെയും വിശ്വസനീയമല്ലാത്ത അഭിപ്രായ പ്രകടനങ്ങൾ അനുഭവിച്ച ആളെന്ന നിലയിൽ ഇത് പ്രഖ്യാപിച്ചുകഴിഞ്ഞാൽ അനുകൂലിക്കുമെന്ന് ബന്ധപ്പെട്ടവരെ നേരിട്ട് കണ്ട് പറഞ്ഞിട്ടുണ്ട്. റിവ്യൂ ഹർജി കൊടുക്കും എന്ന് പറഞ്ഞതുകൊണ്ട് മാത്രം സമരത്തിൽ നിന്ന് പിന്മാറില്ല. ബോർഡ് തീരുമാനമെടുത്തുകഴിഞ്ഞാൽ ആ തീരുമാനം വിശ്വസിക്കും. അതല്ലാതെ വാക്കാൽ പറഞ്ഞാലോ കണ്ണുരുട്ടി വിരട്ടിയാലോ പിന്മാറില്ലെന്നും അദ്ദേഹം പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2AhLY6c
via
IFTTT
No comments:
Post a Comment