കണ്ടോളൂ...ഇതാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ തിരിച്ചുവരവ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 7, 2018

കണ്ടോളൂ...ഇതാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ തിരിച്ചുവരവ്

മാഞ്ചസ്റ്റർ: ഒടുവിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനും പരിശീലകൻ മൗറീന്യോക്കും ശ്വാസം തിരിച്ചുകിട്ടി. ഓൾഡ് ട്രാഫോഡിൽ നടന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരത്തിൽ ന്യൂ കാസിൽ യുണൈറ്റഡിനെ രണ്ടിനെതിരെ മൂന്ന് ഗോളിന് പരാജയപ്പെടുത്തിയാണ് യുണൈറ്റഡ് തിരിച്ചുവരവ് ആഘോഷിച്ചത്. കഴിഞ്ഞ നാല് മത്സരങ്ങളിൽ വിജയമില്ലാതിരുന്ന മാഞ്ചസ്റ്റർയുണൈറ്റഡ് ആ പതിവ് ആവർത്തുക്കുകയാണെന്നാണ് എല്ലാവരും കരുതിയത്. കാരണം ആദ്യ ഒമ്പത് മിനിറ്റിനുള്ളിൽ തന്നെ യുണൈറ്റഡ് രണ്ട് ഗോളിന് പിറകിലായിക്കഴിഞ്ഞിരുന്നു. എന്നാൽ പിന്നീടങ്ങോട്ട് യുണൈറ്റഡിന്റെ തിരിച്ചുവരവിനാണ് ഓൾഡ് ട്രാഫോഡിലെ ആരാധകർ സാക്ഷിയായത്. എഴുപതാം മിനിറ്റിൽ ബുള്ളറ്റ് ഫ്രീ കിക്കിലൂടെ യുവാൻ മാറ്റ യുണൈറ്റഡിന്റെ ആദ്യ ഗോൾ നേടി. ആറു മിനിറ്റിന് ശേഷം പോഗ്ബയും മാർഷ്യലും തമ്മിലുള്ള മികച്ചൊരു നീക്കത്തോടെ സമനില ഗോൾ വന്നു. പിന്നീട് വിജയഗോളിനായുള്ള കാത്തിരിപ്പായിരുന്നു. 90-ാം മിനിറ്റിൽ അലക്സി സാഞ്ചസിനായിരുന്നു ആ ഗോളടിക്കാനുള്ള ദൗത്യം. ആ്ഷ്ലി യങ്ങിന്റെ കോർണറിൽ നിന്നായുന്നു സാഞ്ചസിന്റെ ഗോൾ. ഇതോടെ യുണൈറ്റഡ് വിജയാഘോഷം തുടങ്ങി. വിജയിച്ചെങ്കിലും ലീഗിൽ എട്ടാം സ്ഥാനത്താണ് യുണൈറ്റഡ്. ഇനി വരുന്ന രണ്ട് മത്സരങ്ങളും കരുത്തൻമാർക്കെതിരെയാണ്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിയും ചാമ്പ്യൻസ് ലീഗിൽ യുവന്റസുമാണ് മാഞ്ചസ്റ്ററിന് എതിരാളികൾ. Content Highlights: Alexis Sanchez the hero as Man United complete comeback vs Newcastle


from mathrubhumi.latestnews.rssfeed https://ift.tt/2ymnUwP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages