ന്യൂഡൽഹി: മാതൃ-ശിശു മരണവുമായി ബന്ധപ്പെട്ട യുനിസെഫ് അംഗങ്ങളുടെ അന്താരാഷ്ട്ര സമ്മേളനത്തിന് ഇന്ത്യ വേദിയാകും. ഡിസംബർ 12, 13 തീയതികളിൽ വിജ്ഞാൻ ഭവനിൽ നടക്കുന്ന സമ്മേളനത്തിൽ നൂറോളം രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും. സ്ത്രീകളുടെയും കുട്ടികളുടെയും കൗമാരക്കാരുടെയും പ്രശ്നങ്ങളിൽ പുരോഗമനപരമായ പദ്ധതികൾ ആവിഷ്കരിക്കുന്നതിനായിരിക്കും സമ്മേളനം പ്രാധാന്യം നൽകുക. ആരോഗ്യ കുടുംബക്ഷേമമന്ത്രാലയവും പാർട്ട്‌ണർഷിപ്പ് ഫോർ മെറ്റേണൽ, ന്യൂബോൺ ആൻഡ് ചൈൽഡ് ഹെൽത്തുമാണ് (പി.എം.എൻ.സി.എച്ച്.) പരിപാടി സംഘടിപ്പിക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദിയും ചിലി മുൻ പ്രസിഡന്റും പി.എം.എൻ.സി.എച്ച്. അധ്യക്ഷയുമായ മിഷേൽ ബാചെലെയും ചടങ്ങിൽ സാരാംശം അവതരിപ്പിക്കും.മാതൃ ആരോഗ്യം മെച്ചപ്പെടുത്തുന്നതിലും ശിശുമരണനിരക്ക് കുറയ്ക്കുന്നതിലും മറ്റുരാജ്യങ്ങളെക്കാൾ ഇന്ത്യ വളരെയധികം മുന്നോട്ടുപോയിട്ടുണ്ടെന്ന് യുനിസെഫിലെ ആരോഗ്യവിഭാഗം മേധാവി ഗഗൻ ഗുപ്ത പറഞ്ഞു. അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ മരണനിരക്കിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് 2012 മുതൽ 30 ശതമാനത്തിൻറെ കുറവുണ്ടായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. .
from mathrubhumi.latestnews.rssfeed https://ift.tt/2CULl5j
via
IFTTT
No comments:
Post a Comment