സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെ ആക്രമണം; രണ്ട് കാറുകള്‍ക്ക് തീയിട്ടു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 27, 2018

സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെ ആക്രമണം; രണ്ട് കാറുകള്‍ക്ക് തീയിട്ടു

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരം കുണ്ടമൺകടവിലെ ആശ്രമത്തിന് നേർക്ക് ആക്രമണം. ആശ്രമത്തിന് മുന്നിൽ നിർത്തിയിട്ടിരുന്ന രണ്ട് കാറുകളും ഒരു സ്കൂട്ടറും അഗ്നിക്കിരയാക്കിയ അക്രമികൾ ആശ്രമത്തിന് പുറത്ത് റീത്തും വെച്ചു. ശനിയാഴ്ച പുലർച്ചെ രണ്ടരയോടെയാണ് സംഭവം. അയൽവാസികൾ വന്ന് വിളിച്ചപ്പോളാണ് സംഭവം അറിഞ്ഞതെന്ന് സ്വാമി സന്ദീപാനന്ദഗിരി അറിയിച്ചു. ബി.ജെ.പി അധ്യക്ഷൻ ശ്രീധരൻ പിളളയ്ക്കും താഴമൺ കുടുംബത്തിനും പന്തളം രാജകുടുംബത്തിനുംഈ അക്രമണത്തിൽ ഉത്തരവാദിത്വമുണ്ടെന്നും സത്യം പറയുന്നവരെ ഉന്മൂലനം ചെയ്യാനുള്ള പദ്ധതിയാണ് ഇതെന്നും സ്വാമി സന്ദീപാനന്ദഗിരി ആരോപിച്ചു. ശബരിമല യുവതീ പ്രവേശനത്തെ അനുകൂലിച്ച സ്വാമിക്ക് ചില കേന്ദ്രങ്ങളിൽ നിന്ന് ഭീഷണിയുണ്ടായിരുന്നതായി റിപ്പോർട്ടുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/2SmMVBa
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages