ശ്രീനഗർ: നൗഗാമിലെ വഗൂര മേഖലയിൽ വൈദ്യുതിനിലയത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തിൽ സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാത്രിയിലാണ് ആക്രമണമുണ്ടായത്. വെടിവെയ്പും ഗ്രനേഡ് ആക്രമണവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് അംഗമായ രാജേഷ് കുമാറാണ് കൊല്ലപ്പെട്ടത്. രാജേഷിനെ സഹപ്രവർത്തകർ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ആക്രമണത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി ഉന്നതപോലീസുദ്യോഗസ്ഥനായ ഇംതിയാസ് ഇസ്മയിൽ പാറേ മാധ്യമങ്ങളെ അറിയിച്ചു. രാഷ്ട്രീയ റൈഫിൾ, സിആർപിഎഫ് എന്നീ സേനകളുടെ യൂണിറ്റുകളെ നൗഗാമിൽ വിന്യസിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2OVLJqF
via
IFTTT
No comments:
Post a Comment