ന്യൂഡൽഹി: യു.എസ് ഉപരോധ ഭീഷണി വകവെക്കാതെ ഇന്ത്യയും റഷ്യയും എസ്-400 മിസൈൽ പ്രതിരോധ കരാറിൽ ഒപ്പുവെച്ചു. 543 കോടി ഡോളറിന്റെ ( 40000 കോടി രൂപ) യുടേതാണ് കരാർ. റഷ്യയിൽ നിന്ന് നാല് മിസൈൽ പ്രതിരോധ സംവിധാനമാണ് ഇന്ത്യ വാങ്ങുന്നത്. ഇന്ത്യയിലേക്ക് വരുന്ന മിസൈലുകൾ, യുദ്ധവിമാനങ്ങൾ, ഡ്രോണുകൾ എന്നിവയെ തകർക്കും. 380 കിലോമീറ്റർ അകലെവെച്ച് തന്നെ ശത്രുവിന്റെ ആയുധങ്ങളെ നശിപ്പിക്കാൻ ഇത് ഇന്ത്യയെ സഹായിക്കും. ഇതിനൊപ്പം ബഹിരാകാശ രംഗത്തെ സഹകരണത്തിനുള്ള കരാറും ഇരുരാജ്യങ്ങളും ഒപ്പുവെച്ചിട്ടുണ്ട്. കരാർ പ്രകാരം സൈബീരിയയിൽ ഇന്ത്യ ബഹിരാകാശ നിരീക്ഷണ കേന്ദ്രം സ്ഥാപിക്കും. ഇതുൾപ്പെടെ 20 കരാറുകളിലാണ് ഇരുരാജ്യങ്ങളും ഒപ്പുവെയ്ക്കുകയെന്നാണ് വിവരങ്ങൾ. ചർച്ചയിലെ തീരുമാനങ്ങളെക്കുറിച്ചും, കരാറുകളേക്കുറിച്ചും ഉടൻ നടക്കുന്ന സംയുക്ത പ്രസ്താവനയിൽ വ്യക്തതയുണ്ടാകും.
from mathrubhumi.latestnews.rssfeed https://ift.tt/2RtPaCv
via
IFTTT
No comments:
Post a Comment