പാലക്കാട് : പാലക്കാട് അഗളി അട്ടപ്പാടി സ്വദേശി ബഹ്‌റൈനിലെ മനാമയില്‍ വാഹനാപകടത്തില്‍ മരിച്ചു. അഗളി ഭൂതിവഴി ശ്രീ മുരുകാ നിവാസില്‍ മുത്തുസ്വാമി ചെട്ടിയാരുടെ മകന്‍ എം.ജി രാജന്‍ (55) ആണ് മരിച്ചത്.
രാജന്‍ സഞ്ചരിച്ച കാര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. തലയില്‍ സാരമായി പരിക്കേറ്റ് സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സില്‍ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന മകള്‍ പ്രിജിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 28 വര്‍ഷമായി ബഹ്‌റൈനിലുള്ള രാജന്‍ സ്വകാര്യ സ്ഥാപണത്തില്‍ ജോലി ചെയ്തുവരികയായിരുന്നു. മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും.
from mangalam.com https://ift.tt/2ydUHnP
via IFTTT
No comments:
Post a Comment