93-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിനെ സമനിലയില്‍ കുരുക്കി മുംബൈ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 6, 2018

93-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിനെ സമനിലയില്‍ കുരുക്കി മുംബൈ

കൊച്ചി:ആർത്തിരമ്പിയ മഞ്ഞക്കടൽ ഒരു നിമിഷം നിശബ്ദമായി. 93-ാം മിനിറ്റിൽ പത്തൊമ്പതുകാരൻ ഭൂമിജിന്റെ ആ ലോങ് റേഞ്ച് ഷോട്ട് ബ്ലാസ്റ്റേഴ്സിന്റെ ഹൃദയം കീറി കടന്നുപോയി. മുംബൈയ്ക്ക് സമനിലയും ഈ സീസണിലെ ആദ്യ പോയിന്റും. ബ്ലാസ്റ്റേഴ്സിന് രണ്ടാം വിജയം കൈയെത്തുംദൂരത്ത് നഷ്ടം. 70-ാം മിനിറ്റിൽ ഫെർണാണ്ടസിന് പകരക്കാരനായാണ് ഭൂമിജ് കളത്തിലെത്തിയത്. ഇഞ്ചുറി ടൈമിൽ സഞ്ജു പ്രധാനിൽ നിന്ന് പന്ത് ലഭിക്കുമ്പോൾ ബോക്സിന് ഏറെ വെളിയിലാരുന്നു മുംബൈ താരം. എന്നാൽ ജിങ്കനടക്കമുള്ള പ്രതിരോധ താരങ്ങളുടേയും ഗോളി ധീരജ് സിങ്ങിന്റേയും കണക്കുകൂട്ടലുകൾ തെറ്റിച്ച് 38 വാര അകലെ നിന്ന് പത്തൊമ്പതുകാരൻ പന്ത് ബ്ലാസ്റ്റേഴ്സ് വലയിലേക്ക് തൊടുത്തു. ധീരജ് ഡൈവ് ചെയ്തപ്പോഴേക്കും പന്ത് വലയെ ചുംബിച്ചിരുന്നു. ഈ കാഴ്ച്ച കണ്ട് ആരാധകർ തലയിൽ കൈവെച്ചു. ഒരു നിമിഷത്തെ ആ അശ്രദ്ധയിൽ ജിങ്കൻ ഗ്രൗണ്ടിൽ തല താഴ്ത്തിയിരുന്നു. കേരളത്തെ പ്രളയത്തിൽ നിന്ന് കര കയറ്റിയ മത്സ്യത്തൊഴിലാളികളോടുള്ള ആദരസൂചകമായി കടലും തോണിയുമുള്ള ജഴ്സിയണിഞ്ഞിറങ്ങിയ ബ്ലാസ്റ്റേഴ്സ് ആദ്യ പകുതിയിൽ കലൂർ സ്റ്റേഡിയത്തിലെ മഞ്ഞക്കടലിനെ ഇളക്കിമറിച്ചു. മിന്നാലാക്രമണങ്ങളുമായി കളി തുടങ്ങിയ മഞ്ഞപ്പട മുംബൈ സിറ്റിക്കെതിരെ 24-ാം മിനിറ്റിലാണ് ലീഡെടുത്തത്. ബ്ലാസ്റ്റേഴ്സിന്റെ ഗോളടിച്ച നർസാറി ഫോട്ടോ: ഐഎസ്എൽ ഗോളിലൂടെ ബ്ലാസ്റ്റേഴ്സിനെ കരയിലെത്തിക്കാനുള്ള ദൗത്യം ഹോളിചരൺ നർസാറിയുടെ കാലുകൾക്കായിരുന്നു. 24-ാം മിനിറ്റിൽ ക്രമാറവിച്ചിന്റെ സൂപ്പർ ബാക്ക്ഹീൽ പാസിൽനിന്ന് പന്ത് ബോക്സിനുള്ളിൽ നിൽക്കുന്ന ദുംഗലിലെത്തി. മാർക്ക് ചെയ്യപ്പെടാതെ നിൽക്കുന്ന നർസാറിയിലേക്ക് ദുംഗൽ പന്തു നീട്ടിനൽകി. ആവശ്യത്തിനു സമയമെടുത്ത് നർസാറി തൊടുത്ത ബുള്ളറ്റ് ഷോട്ട് മുംബൈയുടെ പ്രതിരോധം തകർത്ത് വലയിൽ. ഗോളുകൾ കാണാം .@KeralaBlasters took an early lead, but a late goal helped @MumbaiCityFC rescue a point tonight. More videos: https://t.co/mrtZlxvu6i #ISLRecap #LetsFootball #FanBannaPadega #KERMUM pic.twitter.com/OBNmt66ZRX — Indian Super League (@IndSuperLeague) 5 October 2018 Live Blog LIVE UPDATES $(document).ready(function(){ get_liveblog(24); }); function get_liveblog(sheet) { $.ajax({ url: '/stat/fifaworldcup2018/liveblog/commentary_sports.php?sheet='+sheet, dataType: 'html', beforeSend:function(){ $('.liveblog').html('Loading Live Updates...'); }, success: function(data) { $('.liveblog').html(data); } }); } .liveblog{width:100%;float:left;margin-top:20px;} .liveblog .loading_team{font-family:'Roboto Condensed',sans-serif;font-size:18px;padding:30px 0px 60px 0px;text-align:center;width:100%;float:left;font-weight:bold;} .live_blog_update_menu a{float:left;text-decoration:none;outline:none;margin-right:12px;font-family:'Roboto Condensed',sans-serif;font-size:18px;font-weight:bold;padding:0px 5px 5px 5px;color: #999 !important;border-bottom:3px solid #999;} .live_blog_update_menu a.active,.live_blog_update_menu a:hover{color: #0f4583 !important;border-bottom:3px solid #0f4583;} .live_blog_update_menu a.active span{color: #0f4583 !important;} .live_blog_update_menu a span,.fifa_story_update_menu a img{float:left;} .live_blog_update_menu a span{margin-right:5px;} .live_blog_update_menu a img{margin-top:0px !important;}


from mathrubhumi.latestnews.rssfeed https://ift.tt/2pDVTgu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages