ഇഷ്ടമില്ലാത്തവർ ശബരിമലയിൽ പോകേണ്ട, കോലാഹലമെന്തിനെന്ന് ജി. സുധാകരൻ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 6, 2018

ഇഷ്ടമില്ലാത്തവർ ശബരിമലയിൽ പോകേണ്ട, കോലാഹലമെന്തിനെന്ന് ജി. സുധാകരൻ

അമ്പലപ്പുഴ: ശബരിമലയിൽ പോകാൻ ഇഷ്ടമില്ലെങ്കിൽ സ്ത്രീകൾ പോകേണ്ടെന്ന് മന്ത്രി ജി. സുധാകരൻ. ഇതിന്റെപേരിൽ എന്തിനാണ് കോലാഹലമുണ്ടാക്കുന്നത്. പൂജയ്ക്ക് സ്ത്രീ-പുരുഷ വ്യത്യാസം ഇല്ലെന്നും അദ്ദേഹം പറഞ്ഞു.രാഷ്ട്രീയനേതാക്കൾ വിശ്വാസത്തെയും രാഷ്ട്രീയവത്കരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വേണമെങ്കിൽ പോകാം എന്നുപറയാൻ അവകാശമില്ലെന്ന് പറയുന്നവർ ഫാസിസ്റ്റുകളാണ്. ഭരണഘടനയെ എതിർക്കുന്നത് ഇത്തരക്കാരാണ്. തമ്പുരാട്ടി എവിടത്തെ തമ്പുരാട്ടിയാണ്. തിരുവിതാംകൂർ മഹാറാണി എന്നൊരു പദവിയില്ല. രാജകുടുംബവും ഇല്ല. രാജവാഴ്ച അവസാനിച്ചതാണ് -മന്ത്രി പറഞ്ഞു.പഴയ രാജകുടുംബം എന്നാണ് പറയേണ്ടത്. ശശിവർമ പഴയ എസ്.എഫ്.ഐ.ക്കാരനാണ്. പാർട്ടിയുടെ ഉപ്പും ചോറും തിന്നവർ ഇപ്പോൾ കമ്യൂണിസ്റ്റുകാരെ ആക്ഷേപിക്കുകയാണ്. വിശ്വാസത്തിന്റെപേരിൽ കോലാഹലം ഉണ്ടാക്കിയാൽ ആർക്കെങ്കിലും കൂടുതൽ വോട്ട് കിട്ടുമോയെന്നും അദ്ദേഹം ചോദിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/2PdkpA0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages