'എന്‍.എസ്.എസ് വാദം അയ്യപ്പനെ അപമാനിക്കുന്നത്'; പുനഃപരിശോധന ഹര്‍ജിക്കെതിരെ ഹര്‍ജി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 13, 2018

'എന്‍.എസ്.എസ് വാദം അയ്യപ്പനെ അപമാനിക്കുന്നത്'; പുനഃപരിശോധന ഹര്‍ജിക്കെതിരെ ഹര്‍ജി

ന്യൂഡൽഹി: ശബരിമല വിഷയത്തിൽ എൻഎസ്എസിന്റെ പുനഃപരിശോധന ഹർജിയിലെ വാദങ്ങൾക്കെതിരെ സുപ്രീം കോടതിയിൽ ഹർജി. അയ്യപ്പനെ അപമാനിക്കരുതെന്ന് ആവശ്യപ്പെട്ട് 14 വയസ്സുള്ള പെൺകുട്ടിയുടെ അമ്മയായ സിന്ധുടി.പിയാണ് ഹർജി നൽകിയത്. അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യം കണക്കിലെടുത്ത് 10 നും 50 നും ഇടയിൽ പ്രായമുള്ള സ്ത്രീകളെ മാറ്റി നിർത്തണമെന്ന വാദം സ്ത്രീവിരുദ്ധമെന്നു കാട്ടിയാണ് ഹർജി 10 വയസുള്ള കുട്ടിയെ അയ്യപ്പന്റെ ബ്രഹ്മചര്യത്തെ ഭേദിക്കാൻ സാധ്യതയുള്ള ആളായി ചിത്രീകരിക്കുന്നത് അയ്യപ്പനെ അപമാനിക്കുന്നതിനും അപകീർത്തിപ്പെടുത്തുന്നതിനും തുല്യമാണ്. താൻ അയ്യപ്പ ഭക്തയാണെന്നും ഈ വാദം അംഗീകരിക്കാൻ ആകില്ലെന്നും ഹർജിയിൽ പറയുന്നു. ലക്ഷക്കണക്കിന് അയ്യപ്പ ഭക്തരെ അപമാനിക്കുന്ന വാദമാണ് എൻ.എസ്.എസിന്റേത്. ഹിന്ദു മതത്തിൽ ഇങ്ങനെയൊരു കാഴ്ചപ്പാടില്ല. പെൺകുട്ടികളെ ലൈംഗിക വസ്തുക്കളായി ചിത്രീകരിക്കുന്നത് നേടിയെടുത്ത സാമൂഹ്യ നിയമങ്ങൾക്ക് എതിരും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്കും എതിരാണ്. ദൈവത്തിൽ ലൈംഗിക ആസക്തി ജനിപ്പിക്കാൻ താൻ കാരണമാകുമെന്ന ബോധം ഇതിലൂടെ കുട്ടികളുടെ മനസിൽ ഉണ്ടാകുമെന്നും ഹർജിയിൽ പറയുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2NHbqFE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages