കൂട്ടുകാരിയുടെ എടിഎം കാര്‍ഡ് കൈക്കലാക്കി പണം തട്ടി; പരാതി കൊടുക്കാന്‍ കൂട്ടുകാരിക്കൊപ്പം പോലീസ് സ്റ്റേഷനിലെത്തിയതും യുവതി; ഒടുവില്‍ സത്യം പുറത്തായതിങ്ങനെ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 13, 2018

കൂട്ടുകാരിയുടെ എടിഎം കാര്‍ഡ് കൈക്കലാക്കി പണം തട്ടി; പരാതി കൊടുക്കാന്‍ കൂട്ടുകാരിക്കൊപ്പം പോലീസ് സ്റ്റേഷനിലെത്തിയതും യുവതി; ഒടുവില്‍ സത്യം പുറത്തായതിങ്ങനെ

കായംകുളം: കൂട്ടുകാരിയുടെ എടിഎം കാര്‍ഡ് ഉപയോഗിച്ച് പണം മോഷ്ടിച്ച യുവതിയെയും കൂട്ടാളിയെയും പോലീസ് പിടികൂടി. കൂട്ടുകാരിക്കൊപ്പം പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തിയതും തട്ടിപ്പു നടത്തിയ യുവതി തന്നെയായിരുന്നു. കഴിഞ്ഞ 8-ാം തീയതിയാണ് സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ കളക്ഷന്‍ ഏജന്റായ പത്തിയൂര്‍ കിഴക്ക് സ്‌നേഹാലയത്തില്‍ കല തന്റെ എടിഎം കാര്‍ഡ് നഷ്ടപ്പെട്ടതായി അറിയുന്നത്.

തുടര്‍ന്ന് ബാങ്കിലെത്തി പരാതി നല്‍കി. തുടര്‍ന്ന് ബാങ്ക് അധികൃതര്‍ നടത്തിയ അന്വേഷണത്തില്‍ അവരുടെ അക്കൗണ്ടില്‍ നിന്നും പല പ്രാവശ്യമായി 68,600 രൂപ പിന്‍വലിച്ചിരിക്കുന്നതായി കണ്ടെത്തി. ഇതോടെ കല തന്നോടൊപ്പം ജോലി ചെയ്യുന്ന കൂട്ടുകാരി ഓച്ചിറ സ്വദേശിനി നസീനയുമൊത്ത് പോലീസില്‍ പരാതി നല്‍കാനെത്തിയത്.

പരാതിയിടുടെ അടിസ്ഥാനത്തില്‍ എസ്‌ഐ ബാങ്കില്‍ നിന്നും അക്കൗണ്ട് വിവരം പരിശോധിക്കുകയും കായംകുളത്തെ ഒരു പമ്പില്‍ നിന്നും കാര്‍ഡ് സൈ്വപ് ചെയ്ത് 600 രൂപയ്ക്ക് പെട്രോള്‍ അടിച്ചതായി കണ്ടെത്തി. മാത്രമല്ല റെയില്‍വേ സ്റ്റേഷന്‍, കായംകുളം, കരീലകുളങ്ങര എന്നിവിടെങ്ങളിലെ എടിഎമ്മുകളില്‍ നിന്നും 60,000 രൂപ എടുത്തതായും വ്യക്തമായി.

തുടര്‍ന്ന് പെട്രോള്‍ പമ്പിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് കുറ്റിത്തെരുവ് സ്വദേശിയായ യുവാവ് കുടുങ്ങുന്നത്. യുവാവിനെ ചോദ്യം ചെയ്തതോടെ തന്റെ സുഹൃത്തിന്റെ കൂട്ടുകാരി നല്‍കിയ കാര്‍ഡാണെന്ന് അയാള്‍ പറഞ്ഞു. തുടര്‍ന്ന് ഈ സുഹൃത്തിനെ ചോദ്യം ചെയ്തതില്‍ നിന്നും കലയുടെ സുഹൃത്ത് ഓച്ചിറ സ്വദേശി നസീറയാണ് കാര്‍ഡ് നല്‍കിയതെന്ന് വ്യക്തമായി. നസീന (23) ഇവരുടെ സുഹൃത്തുക്കളായ പുള്ളിക്കണക്ക് നിഷാദ് മന്‍സിലില്‍ നിഷാദ് (22) പെരുങ്ങാല കണ്ടിശേരി തെക്കതില്‍ മുഹമ്മദ് കുഞ്ഞ് (28) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.



from mangalam.com https://ift.tt/2ISmMpJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages