ജെയ്റ്റ്‌ലി ധനമന്ത്രി ആയത് എങ്ങനെ: ചുരുളഴിയാത്ത രഹസ്യമെന്ന്‌ ദിവ്യ സ്പന്ദന - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 13, 2018

ജെയ്റ്റ്‌ലി ധനമന്ത്രി ആയത് എങ്ങനെ: ചുരുളഴിയാത്ത രഹസ്യമെന്ന്‌ ദിവ്യ സ്പന്ദന

ന്യൂഡൽഹി: ലോകത്തിലെ ചുരുളഴിയാത്ത രഹസ്യങ്ങളിൽ അരുൺ ജെയ്റ്റ്ലിയുടെധനകാര്യ മന്ത്രി സ്ഥാനവും ഉൾപ്പെടുത്തി ട്വീറ്റ്. കോൺഗ്രസ് സാമൂഹിക മാധ്യമ വിഭാഗം മേധാവി ദിവ്യ സ്പന്ദനയാണ് ജെയ്റ്റ്ലിയുടെ മന്ത്രിപദവി നിഗൂഢ രഹസ്യമെന്ന് പരിഹസിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നത്. ചുരുളഴിയാത്ത നിഗൂഢ രഹസ്യങ്ങളാണ് ഇതെന്ന് പറഞ്ഞാണ് ദിനോസറിനും അന്യഗ്രഹ ജീവികൾക്കും അറ്റ്ലാന്റിക് നഗരത്തിനുമൊപ്പം ജെയ്റ്റിലിയേയുംകൂട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അറ്റ്ലാന്റിക് നഗരം എവിടെയാണ് നഷ്ടപ്പെട്ടത്, ദിനോസറുകളുടെ നാശത്തിന് കാരണമെന്ത്, അന്യഗ്രഹ ജീവികൾ യഥാർഥത്തിലുള്ളതാണോ തുടങ്ങിയ നിഗൂഢത നിലനിൽക്കുന്ന ചോദ്യങ്ങൾക്കൊപ്പം ഈ മനുഷ്യൻ എങ്ങനെ ധനകാര്യ മന്ത്രിയായി എന്ന് അരുൺ ജെയ്റ്റ്ലിയുടെ ഫോട്ടോ കൊടുത്തിരിക്കുകയാണ് ദിവ്യ സ്പന്ദന. ദിവ്യയുടെ ട്വീറ്റിനെ വിമർശിച്ചും അനുകൂലിച്ചും സാമൂഹിക മാധ്യമങ്ങളിൽ വൻ ചർച്ചയായിട്ടുണ്ട്. സമാന പോസ്റ്റിൽ രാഹുൽ ഗാന്ധിയെ ഉൾപ്പെടുത്തി ബിജെപി തിരിച്ചടി നൽകുകയും ചെയ്തിട്ടുണ്ട്. Some mystery this- pic.twitter.com/cJNpZv28vq — Divya Spandana/Ramya (@divyaspandana) October 12, 2018


from mathrubhumi.latestnews.rssfeed https://ift.tt/2pQicj5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages