സംഗീത വിദുഷിയും പണ്ഡിറ്റ് രവിശങ്കറിന്റെ ആദ്യഭാര്യയുമായ അന്നപൂർണ്ണാ ദേവി (രോഷ്നാരാ ഖാൻ) അന്തരിച്ചു. പുലർച്ചെ 3.51നായിരുന്നു അന്ത്യം. 91 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു അവർ. ഇന്ത്യൻ സുബഹാർ എന്നറിയപ്പെടുന്ന ബേസ് സിത്താർ വാദ്യ വിദഗ്ധയായിരുന്നു. മുഖശംഖ് ഉൾപ്പെടെ ഇരുപത്തിനാലോളം വാദ്യോപകരണങ്ങളിൽ പ്രാവീണ്യമുണ്ടായിരുന്നു. ഹിന്ദുസ്ഥാനി സംഗീതത്തിന്റെ മുഖ്യ ധാരകളിൽ ഒന്നായ മേയ്ഹാർ ഖരാനയുടെ ഉസ്താദ് അലാദീൻ ഖാന്റെ മകളായ ദേവി പതിനാലാമത്തെ വയസ്സിലാണ് രവി ശങ്കറിനെ വിവാഹം ചെയ്യുന്നത്. ഇരുപതു വർഷത്തെ ദാമ്പത്യ ജീവിതത്തിനു ശേഷം 1962ൽ ഇവർ പിരിഞ്ഞു. പിന്നീട് അമ്പത്തിയഞ്ചാമത്തെ വയസ്സിൽ നാൽപ്പത്തിരണ്ടുകാരൻ സിത്താർ സംഗീതജ്ഞൻ രൂഷികുമാർ പാണ്ഡ്യയുമായുള്ള വിവാഹം. 2013ൽ അദ്ദേഹം അന്തരിച്ചു. ഹരിപ്രസാദ് ചൌരസ്യ, നിഖിൽ ബാനർജി എന്നിവർ ശിഷ്യരായിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2NF7W6L
via
IFTTT
No comments:
Post a Comment