ന്യൂഡൽഹി: കൊലപാതകക്കേസിൽ വിവാദ ആൾദൈവം രാംപാലിന് ജീവപര്യന്തം തടവ് ശിക്ഷ. ഹരിയാനയിലെ ഹിസാർ കോടതിയാണ് ശിക്ഷ വിധിച്ചത്. രാം പാലിന്റെ പേരിലുള്ള രണ്ട് കൊലക്കേസുകളിൽ ഒന്നിലാണ് വിധി വന്നിരിക്കുന്നത്. രണ്ടാമത്തെ കേസിൽ കോടതി ബുധനാഴ്ച്ച വിധി പറയും. 2014 നവംബർ 18നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വിധിക്കെതിരെ അപ്പീലുമായി ഹൈകോടതിയെ സമീപിക്കുമെന്ന് രാംപാലിന്റെ അഭിഭാഷകൻ എ.പി സിങ്ങ് അറിയിച്ചിട്ടുണ്ട്. സത്ലാം ആശ്രമസ്ഥാപകനായ രാംപാലിന് ഒട്ടേറെ അനുയായികൾ ഉള്ളതിനാൽ സംഘർഷസാധ്യത കണക്കിലെടുത്ത് വിധിപ്രസ്താവത്തോടനുബന്ധിച്ച് രണ്ടായിരത്തോളം സുരക്ഷ ജീവനക്കാരെയാണ് ജയിൽ, കോടതി പരിസരങ്ങളിൽ വിന്യസിച്ചിരുന്നത്. content highlights:Rampal verdict,Self-styled godman
from mathrubhumi.latestnews.rssfeed https://ift.tt/2AcHGwT
via
IFTTT
No comments:
Post a Comment