ന്യൂഡൽഹി: 2018-ലെ സോൾ സമാധാനപുരസ്കാരം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്. സാമ്പത്തിക പരിഷ്കരണങ്ങളിലൂടെയടക്കം ഇന്ത്യയുടെയും ലോകത്തിന്റെയും സാമൂഹികപുരോഗതിക്കായി നൽകിയ സമഗ്രസംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. രണ്ടുലക്ഷം ഡോളറും (ഒന്നരക്കോടി രൂപ) ഫലകവുമാണ് പുരസ്കാരം. പണക്കാരന്റെയും പാവപ്പെട്ടവന്റെയും ഇടയിലുള്ള അന്തരം കുറയ്ക്കാൻ ‘മോദിണോമിക്സി’ന് സാധിച്ചെന്നും ഇന്ത്യയുടെയും ലോകത്തിന്റെയും സാമ്പത്തികമേഖലയുടെ വളർച്ചയ്ക്കായി വലിയ സംഭാവന ചെയ്തെന്നും പുരസ്കാരസമിതി വിലയിരുത്തി. ലോകമെമ്പാടുനിന്നുമുള്ള 1300-ലധികം മത്സരാർഥികളിൽ നിന്നാണ് പ്രധാനമന്ത്രി തിരഞ്ഞെടുക്കപ്പെട്ടതെന്നും ഏറ്റവും അനുയോജ്യനെന്നാണ് സമിതി അദ്ദേഹത്തെ വിശേഷിപ്പിച്ചതെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.രണ്ടുവർഷത്തിലൊരിക്കൽ നൽകുന്ന സോൾ സമാധാന പുരസ്കാരം നേടുന്ന 14-ാമത്തെ വ്യക്തിയാണ് മോദി. യു.എൻ. മുൻ സെക്രട്ടറി ജനറൽ കോഫി അന്നൻ, ജർമൻ ചാൻസലർ ആംഗേല മെർക്കൽ തുടങ്ങിയവരാണ് മുന്പ് പുരസ്കാരം നേടിയ പ്രമുഖർ. 24-ാമത് ഒളിംപിക്സ് മത്സരങ്ങൾക്കുപിന്നാലെ 1990-ലാണ് പുരസ്കാരം നൽകിത്തുടങ്ങിയത്. പുരസ്കാരവിതരണത്തീയതി പിന്നീട് തീരുമാനിക്കും.
from mathrubhumi.latestnews.rssfeed https://ift.tt/2JeVcDg
via
IFTTT
No comments:
Post a Comment