ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ പുരസ്കാരത്തുകയുള്ള സാഹിത്യസമ്മാനമായ ജെ.സി.ബി. സമ്മാനം ബെന്യാമിന്. ബെന്യാമിന്റെ മുല്ലപ്പൂനിറമുള്ള പകലുകൾ എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയായ ജാസ്മിൻ ഡെയ്സിനാണ് സമ്മാനം. 25 ലക്ഷം രൂപയാണ് സമ്മാനത്തുക. ജെ.സി.ബി. ലിറ്റററി ഫൗണ്ടേഷന്റെ പ്രഥമ പുരസ്കാരമാണ് ബുധനാഴ്ച പ്രഖ്യാപിച്ചത്. ഷഹനാസ് ഹബീബാണ് നോവൽ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയത്. ഇവർക്ക് അഞ്ചുലക്ഷം രൂപ സമ്മാനമായി ലഭിക്കും. ഇന്ത്യക്കാർ ഇംഗ്ലീഷിലെഴുതിയതോ മറ്റ് ഇന്ത്യൻ ഭാഷകളിൽനിന്ന് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതോ ആയ കൃതികളാണ് പുരസ്കാരത്തിന് പരിഗണിച്ചത്. 2011-ൽ അറബ് ലോകത്തുണ്ടായ മുല്ലപ്പൂ വിപ്ലവത്തിന്റെ പശ്ചാത്തലത്തിൽ എഴുതപ്പെട്ട കൃതിയാണ് ജാസ്മിൻ ഡെയ്സ്.പാകിസ്താനിൽ നിന്ന് മദ്ധ്യപൂർവ ദേശത്തെ ഒരു രാജ്യത്തേക്ക് കുടിയേറുന്ന സമീറ പർവീൺ എന്ന റേഡിയോ ജോക്കിയുടെ കഥയാണ് നോവൽ പറയുന്നത്. 2014ലാണ് നോവൽ മലയാളത്തിൽ പ്രസിദ്ധീകരിച്ചത്. യു.എസിലെ മാസച്യുസെറ്റ്സിലുള്ള ബേ പാത്ത് സർവകലാശാലയിൽ അധ്യാപികയാണ് പരിഭാഷകയായ ഷഹനാസ് ഹബീബ്. തമിഴ് സാഹിത്യകാരൻ പെരുമാൾ ( പൂനാച്ചി, ദി സ്റ്റോറി ഓഫ് എ ബ്ലാക്ക് ഗോട്ട് ), അമിതാബ് ബാഗ്ചി ( ഹാഫ് ദി നൈറ്റ് ഈസ് ഗോൺ), സുഭാംഗി സ്വരൂപ് ( ലാറ്റിറ്റിയൂഡ്സ് ഓഫ് ലോങ്ങിങ് ), അനുരാധറോയ് ( ഓൾ ദി ലിവ്സ് വി നെവർ ലിവ്ഡ് ) എന്നിവരാണ് ബെന്യാമിന് പുറമേ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിരുന്നവർ. ചലച്ചിത്ര സംവിധായിക ദീപ മേത്ത, സംരംഭകനും പണ്ഡിതനുമായ രോഹൻ മൂർത്തി, നോവലിസ്റ്റും നാടകരചയിതാവുമായ വിവേക് ഷാൻബാഗ്, പരിഭാഷക ആർഷിയ സത്താർ, സാഹിത്യകാരി പ്രിയംവദ നടരാജൻ എന്നിവരടങ്ങിയ സമിതിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്. ബെന്യാമിന്റെ പുസ്തകങ്ങൾ വാങ്ങാം
from mathrubhumi.latestnews.rssfeed https://ift.tt/2ONkwq1
via
IFTTT
No comments:
Post a Comment