ഭുവനേശ്വര്‍: ഫേസ്ബുക്ക് സുഹൃത്തിന്റെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ ജവാന്‍ അറസ്റ്റില്‍. ഹരിയാന സ്വദേശിയായ സഞ്ജയ് കുമാറാണ് കൊലപാതകകേസില്‍ അറസ്റ്റിലായത്. ഒഡീഷയിലെ ഭുവനേശ്വറിലാണ് ഏവരെയും നടുക്കിയ സംഭവം അരങ്ങേറിയത്.
കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ജവാനായ സഞ്ജയും അരുണ എന്ന യുവതിയും ഫേസ്ബുക്കിലൂടെ പരിചയപ്പെടുന്നത്. ഫേസ്ബുക്ക് സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് തിരിയുകയായിരുന്നു. അരുണ നേരത്തെ തന്നെ മറ്റൊരു വിവാഹം കഴിച്ചിരുന്നു. എന്നാല്‍ അരുണയ്ക്കും സഞ്ജയ്ക്കും ഒരുമിച്ച് ജീവിക്കാനായി അരുണയുടെ ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ഇവര്‍ തീരുമാനിക്കുകയായിരുന്നു.
കൊലപാതകം ആസൂത്രണം ചെയ്തത് ഭാര്യയാണ്. അരുണയുടെ നിര്‍ദേശപ്രകാരം സഞ്ജയ് യുവതിയുടെ ഭര്‍ത്താവായ് ബംഗാള്‍ സ്വേശി മന്തു പത്ര എന്ന സ്വര്‍ണ്ണ വ്യാപാരിയെ കൊലപ്പെടുത്തുകയായിരുന്നു. അസ്സാമിലെ ദിബ്രുഗഡില്‍ നിന്നാണ് സഞ്ജയെ പൊലീസ് പിടികൂടിയത്. അസ്സാം - നേപ്പാള്‍ ബോര്‍ഡറുകളില്‍ സേവനമനുഷ്ഠിച്ചു വരുകയായിരുന്നു സഞ്ജയ്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.
from mangalam.com https://ift.tt/2PNiHpg
via IFTTT
No comments:
Post a Comment