മലകയറാനെത്തിയ യുവതി പമ്പയിലേയ്ക്ക്; കറുകച്ചാല്‍ സ്വദേശിനിയുടെ തറവാട് വിശ്വാസികള്‍ വളയുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 22, 2018

മലകയറാനെത്തിയ യുവതി പമ്പയിലേയ്ക്ക്; കറുകച്ചാല്‍ സ്വദേശിനിയുടെ തറവാട് വിശ്വാസികള്‍ വളയുന്നു

സന്നിധാനം : ശബരിമല ദര്‍ശനം നടത്തണമെന്ന് ആവശ്യപ്പെട്ട് രംഗത്തെിയ യുവതി പമ്പയിലെത്തി. കറുകച്ചാല്‍ നെടുംകുന്നം സ്വദേശി ബിന്ദു.ടി വാസുവാണ് ദര്‍ശനത്തിനായി സുരക്ഷതേടി എത്തിയത്. ഇരുമുടിക്കെട്ടില്ലാതെയാണ് ഇവര്‍ ദര്‍ശനത്തിന് എത്തിയിരിക്കുന്നത്.

രാവിലെ എരുമേലി പോലീസ് സ്‌റ്റേഷനിലാണ് ഇവര്‍ സഹായം തേടി എത്തിയത്. സുരക്ഷ നല്‍കാന്‍ കഴിയില്ലെന്ന് അവര്‍ വ്യക്തമാക്കിയതോടെ ബിന്ദു പമ്പയിലേയ്ക്ക് പുറപ്പെടുകയായിരുന്നു.

ഇതിനിടെ, ബിന്ദുവിന്റെ നെടുംകുന്നത്തെ തറവാടിനു മുന്നില്‍ വിശ്വാസികള്‍ ഒത്തുചേരുകയാണ്. പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ഈ വീട്ടില്‍ ബിന്ദുവിന്റെ മാതാപിതാക്കള്‍ മാത്രമാണുള്ളത്. വിവാഹ ശേഷം ബിന്ദു കോഴിക്കോടാണ് താമസിച്ചു വരുന്നത്.

ഇതിനിടെ, മലകയറാന്‍ എത്തിയിരിക്കുന്ന ബിന്ദു ആക്ടിവിസ്റ്റാണെന്നും മാവോയിസ്റ്റ് നേതാവിന്റെ ഭാര്യയാണെന്നും പ്രതികരിച്ച് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍ രംഗത്തെത്തി.

മലകയറാന്‍ എത്തിയിരിക്കുന്ന ബിന്ദു കമല്‍ സി. ചവറയുടെ ഭാര്യയയും ഇംഗ്ലീഷ് അധ്യാപികയുമാണ്. ഒരു മകള്‍ ഉണ്ട്. ദളിത് സ്ത്രീകളുടെ അവകാശ പോരാട്ടത്തില്‍ മുന്‍പില്‍ നില്‍ക്കുന്നവരാണ് ഇവര്‍.



from mangalam.com https://ift.tt/2S6f1k4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages