ജിദ്ദ: യുവതാരങ്ങളുമായി ഇറങ്ങിയ അർജന്റീനക്ക് സൗഹൃദ മത്സരത്തിൽ ഇറാഖിനെതിരെ മികച്ച വിജയം. എതിരില്ലാത്ത നാല് ഗോളിനാണ് അർജന്റീന ഇറാഖിനെ തോൽപ്പിച്ചത്. മുന്നേറ്റനിരക്കാരൻ ലൗട്ടാറോ മാർട്ടിനെസ് (18), പകരക്കാരനായി ഇറങ്ങിയ റോബർട്ട് പെരേര (53), ജർമൻ പെസെല്ലെ (82), ഫ്രാങ്കോ കെർവി (90) എന്നിവർ അർജന്റീനക്കായി ലക്ഷ്യം കണ്ടു. നാല് പേരുടേയും ആദ്യ അന്താരാഷ്ട്ര ഗോളാണെന്ന പ്രത്യേകതയും ഇതിനുണ്ട്. സൂപ്പർ താരങ്ങളായ ലയണൽ മെസ്സി, സെർജിയോ അഗ്യൂറോ, ഗോൺസാലോ ഹിഗ്വെയ്ൻ തുടങ്ങിയവരില്ലാത്ത അർജന്റീന ടീമിൽ യുവതാരങ്ങളുടെ ആധിപത്യമായിരുന്നു. മത്സരത്തിന്റെ തുടക്കം മുതൽ വ്യക്തമായ ആധിപത്യം പുലർത്തിയായിരുന്നു അർജന്റീനയുടെ കളി. എന്നാൽ ആദ്യ പകുതിയിൽ മികച്ച പ്രതിരോധം പടുത്തുയർത്തിയ ഇറാഖ് അർജന്റീനക്ക് ശകതമായ വെല്ലുവിളി ഉയർത്തി. 18-ാ ംമിനിറ്റിൽ മികച്ചൊരു ഹെഡറിലൂടെ മാർട്ടിനസ് അർജന്റീനക്ക് ലീഡ് നൽകി. അർജന്റീനയുടെ ജഴ്സിയിൽ അരങ്ങേറിയ ഇന്റർ മിലാൻ താരം ഗോളിലൂടെ തന്നെ വരവറിയിച്ചു. രണ്ടാം പകുതിയിൽ അർജന്റീന മൂന്നു ഗോളുകൾ കൂടി ഇറാഖിന്റെ വലയിലെത്തിച്ചു. 53-ാം മിനിറ്റിൽ ദിബാലയുടെ പാസ്സിൽ വാട്ഫോർഡ് താരം റോബർട്ട് പെരേര അർജന്റീനയുടെ രണ്ടാം ഗോൾ നേടി. മത്സരം അവസാനിക്കാൻ പത്ത് മിനിറ്റ് ശേഷിക്കെ അവസാന രണ്ടു ഗോളുകളെത്തി. 82-ാം മിനിറ്റിൽ സാൽവിയോയുടെ പാസ്സിൽ പെസെല്ലെ അർജന്റീനക്ക് മൂന്നാം ഗോൾ സമ്മാനിച്ചു. 90-ാം മിനിറ്റിൽ നാലാം ഗോളും വന്നു. മികച്ചൊരു സോളോ ഗോളിലൂടെ ഫ്രാങ്കെ കെർവി അർജന്റീനയുടെ ഗോൾ പട്ടിക പൂർത്തിയാക്കി. ചൊവ്വാഴ്ച്ച ചിരവൈരികളായ ബ്രസീലിനെതിരെയാണ് അർജന്റീനയുടെ അടുത്ത സൗഹൃദ മത്സരം. Content Highlights: Argentina ease past Iraq as four players score first international goals
from mathrubhumi.latestnews.rssfeed https://ift.tt/2QKW8Sh
via
IFTTT
No comments:
Post a Comment