ദമാം: സൗദി അറേബ്യയിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകനും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ കടുത്ത വിമര്‍ശകനുമായിരുന്ന ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തിനു മുമ്പ് നടന്ന ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. ഖഷോഗിയുടെ മരണത്തിനു തൊട്ടുമുമ്പ് സൗദി രാജകുമാരന്റെ ഫോണ്‍കോള്‍ എത്തിയതായാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.
റിയാദിലേക്ക് തിരിച്ചെത്താന്‍ സല്‍മാന്‍ രാജകുമാരന്‍ ഖഷോഗിയുടെ ആവശ്യപ്പെട്ടതായാണ് വിവരം. എന്നാല്‍ ആവശ്യം അംഗീകരിച്ച് തിരിച്ചെത്തിയാല്‍ താന്‍ കൊല്ലപ്പെടുമെന്ന് ഭയപ്പെട്ടിരുന്നതിനാല്‍ അദേഹം ഈ ആവശ്യം നിരസിക്കുകയായിരുന്നു. തുര്‍ക്കി ദിനപത്രമാണ് ഞെട്ടിക്കുന്ന കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരിക്കുന്നത്.
അതേസമയം മരണത്തിന്റെ ഉത്തരവാദിയെന്ന് സംശയിക്കുന്നയാള്‍ കാറപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു. സൗദി എയര്‍ഫോഴ്‌സിലെ ലെഫ്റ്റനെന്റ് മെഷാല്‍ സാദ് അല്‍ബോസ്താനിയാണ് റിയാദില്‍ കാറപകടത്തില്‍ കൊല്ലപ്പെട്ടത്. ഖഷോഗിയുടെ കൊലപാതകത്തില്‍ തുര്‍ക്കി ആഭ്യന്തര അന്വേഷണം തുടങ്ങിയതിനു പിന്നാലെയാണ് ഉത്തരവാദിയെന്ന് സംശയിക്കുന്നയാള്‍ കൊല്ലപ്പെട്ടിരിക്കുന്നത്.
അല്‍ബോസ്താനിയടക്കം 15 അംഗ സംഘം ഖഷോഗിയെ കൊലപ്പെടുത്തിയെന്നാണ് തുര്‍ക്കിയുടെ ആരോപണം. സൗദി കോണ്‍സുലേറ്റ് കേന്ദ്രീകരിച്ച് തുടര്‍ക്കി പ്രസിഡന്റ് തയിബ് എര്‍ദോഗാന്റെ നിര്‍ദേശപ്രകാരം പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. അതേസമയം സൗദി അറേബ്യയ്‌ക്കെതിരെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി.
സൗദി കോണ്‍സുലേറ്റില്‍ വെച്ച് മര്‍ദ്ദനത്തിനിടെ ഖഷോഗി കൊല്ലപ്പെട്ടന്നാണ് സൗദിയുടെ വിശദീകരണം. ദൗദിയുടെ വിശദീകരണം വിശ്വസനീയമെന്ന് യുഎസ് ആദ്യഘട്ടത്തില്‍ പ്രതികരിച്ചിരുന്നുവെങ്കിലും പിന്നാലെ പ്രസിഡന്റ് ട്രംപ് നിലപാട് തിരുത്തുകയായിരുന്നു. സൗദി സംഭവം കൈകാര്യം ചെയ്ത നടപടിയില്‍ തൃപ്തനല്ലെന്നും കൂടുതല്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം വേണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ബിന്നാലെ ബ്രിട്ടണ്‍, ഫ്രാന്‍സ്, ജര്‍മ്മനി ഉള്‍പ്പെടെ ലോകരാഷ്ട്രങ്ങളും രംഗത്തെത്തിയിട്ടുണ്ട്. സംഭവം അന്വേഷിക്കാന്‍ പ്രത്യേക മന്ത്രിതല സംഘത്തെ നിയോഗിച്ച സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഇന്റലിജന്‍സ് സംഘത്തെ മാറ്റാനും ഉത്തരവിട്ടിരുന്നു. ഈ മാസം രണ്ടാം തിയതിയാണ് ഖഷോഗിയെ ഇസ്താംബുളിലെ സൗദി കോണ്‍സുലേറ്റില്‍ നിന്ന് കാണാതായത്.
from mangalam.com https://ift.tt/2yvL9p0
via IFTTT
No comments:
Post a Comment