ആര്‍ത്തവ ദിവസം ക്ഷേത്രത്തില്‍ കയറിയിട്ടുണ്ടെന്ന് വെളിപ്പെടുത്തി ഗൗരിയമ്മ; ദേവി തന്നെക്കണ്ട് ഇറങ്ങിയോടിയില്ലെന്ന് പരിഹാസം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 22, 2018

ആര്‍ത്തവ ദിവസം ക്ഷേത്രത്തില്‍ കയറിയിട്ടുണ്ടെന്ന് വെളിപ്പെടുത്തി ഗൗരിയമ്മ; ദേവി തന്നെക്കണ്ട് ഇറങ്ങിയോടിയില്ലെന്ന് പരിഹാസം

തിരുവനന്തപുരം : ആര്‍ത്തവ ദിവസം അമ്പലത്തില്‍ കയറിയിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി കെ.ആര്‍ ഗൗരിയമ്മ രംഗത്ത്. ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകളെ ക്ഷേത്രങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തുന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നതിനിടെയാണ് ഗൗരിയമ്മയുടെ ഈ വെളിപ്പെടുത്തല്‍.

ആര്‍ത്തവ ദിവസം താന്‍ അമ്പലത്തില്‍ കയറിയിട്ടുണ്ട്. അതിന്റെ പേരില്‍ ദേവി അവിടെ നിന്നും ഇറങ്ങിയോടി ഒന്നുമില്ല. മൂത്ത ജേഷ്ഠനും ഭാര്യയ്ക്കുമൊപ്പം അമ്പലത്തില്‍ പോയ ഞാന്‍ ആര്‍ത്തവ ദിവസമായതിനാല്‍ അവരെ കാത്ത് ക്ഷേത്രത്തിന് വെളിയില്‍ നില്‍ക്കുകയായിരുന്നു. ഏറെ നേരമായിട്ടും അവര്‍ മടങ്ങിയെത്താത്തിനാല്‍ കാത്തിരുന്ന് മുഷിഞ്ഞ ഞാന്‍ അമ്പലത്തിനുള്ളില്‍ കയറി. ഈ സമയം അമ്പലത്തിലെ ദേവി അവിടെത്തന്നെ ഉണ്ടായിരുന്നുവെന്നും അല്ലാതെ തന്നെ കണ്ട് ഇറങ്ങിയോടിയൊന്നുമില്ലെന്നും ഗൗരിയമ്മ പരിഹാസരൂപേണ പറഞ്ഞു.

ഇത്ര വൈകാരികമായ ഒരു വിഷയത്തെ പിണറായി സര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതിയിലുള്ള എതിര്‍പ്പും ഗൗരിയമ്മ പ്രകടിപ്പിച്ചു. ആളുകള്‍ക്കിടയില്‍ സുപ്രീംകോടതി വിധിയോടുള്ള വിശ്വാസം ജനിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിണറായി വിജയന്‍ എന്തിനാണ് മുഖ്യമന്ത്രിയാണെന്നും പറഞ്ഞിരിക്കുന്നതെന്നും ഗൗരിയമ്മ ചോദിച്ചു.



from mangalam.com https://ift.tt/2CwM1MV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages