പിന്‍ഭാഗത്ത് അടിമുടി തഴുകി, നെഞ്ചിലേക്ക് വലിച്ചിട്ടു, കന്നഡ മീ ടൂവില്‍ അര്‍ജുന്‍ കുടുങ്ങി ; ആരോപണങ്ങള്‍ ഞെട്ടിച്ചു, മാനനഷ്ടത്തിന് കേസു കൊടുക്കുമെന്നു നടന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 22, 2018

പിന്‍ഭാഗത്ത് അടിമുടി തഴുകി, നെഞ്ചിലേക്ക് വലിച്ചിട്ടു, കന്നഡ മീ ടൂവില്‍ അര്‍ജുന്‍ കുടുങ്ങി ; ആരോപണങ്ങള്‍ ഞെട്ടിച്ചു, മാനനഷ്ടത്തിന് കേസു കൊടുക്കുമെന്നു നടന്‍

ഷൂട്ടിംഗിനിയില്‍ ലൈംഗികോദ്ദേശത്തോടെയുള്ള പെരുമാറ്റത്തിന് ഇരയാക്കിയെന്ന് മീടൂ വെളിപ്പെടുത്തല്‍ നടത്തിയ നടി ശ്രുതി ഹരിഹരനെതിരേ പ്രമുഖ തമിഴ്‌നടന്‍ അര്‍ജുന്‍ മാനനഷ്ടത്തിന് കേസെടുക്കാനൊരുങ്ങുന്നു. വിസ്മയ എന്ന കന്നഡ സിനിമയുടെ സെറ്റില്‍ വെച്ച് അര്‍ജുന്‍ മോശമായി സ്പര്‍ശിച്ചെന്ന നടിയുടെ ആരോപണത്തിനെതിരേ സിനിമയുടെ സംവിധായകന്‍ അരുണ്‍ വൈദ്യനാഥനും രംഗത്ത് വന്നിട്ടുണ്ട്. ഷൂട്ടിനിടയില്‍ അര്‍ജുന്റെ ലൈംഗികോദ്ദേശത്തോടെയും പ്രൊഫഷണലല്ലാത്തതുമായ പെരുമാറ്റത്തിന് ഇരയായെന്ന് കഴിഞ്ഞ ദിവസമാണ് ശ്രുതി പറഞ്ഞത്.

എന്നാല്‍ ആരോപണം തന്നെ ഞെട്ടിച്ചെന്നാണ് അര്‍ജുന്‍ പറഞ്ഞത്. എങ്ങിനെ ഇക്കാര്യത്തിന്റെ സത്യാവസ്ഥ ബോദ്ധ്യപ്പെടുത്തുമെന്ന് തനിക്കറിയില്ലെന്നും അതുകൊണ്ട് മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്നും അര്‍ജുന്‍ പറഞ്ഞു. ഷോട്ടുകളും സംഭാഷണങ്ങളും മെച്ചപ്പെടുത്താനുള്ള കാര്യങ്ങള്‍ സാധാരണ ചര്‍ച്ച ചെയ്യാറുണ്ട്. എന്നാല്‍ സ്ത്രീകളെ മോശമായി തൊടാനുള്ള അവസരമായി തന്റെ പ്രൊഫഷനെ ഒരിക്കലും ഉപയോഗപ്പെടുത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

നീതിനിഷേധിക്കപ്പെടുന്ന സാഹചര്യത്തില്‍ അവയെ തുറന്നു കാട്ടാന്‍ ഉപയോഗപ്പെടുത്തുന്ന മീ ടൂ വെളിപ്പെടുത്തലുകളെ വിലമതിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നയാളാണ് താനെന്നും എന്നാല്‍ തെളിവില്ലാത്തതും ബുദ്ധിയില്ലാത്തതുമായ രീതിയിലാകരുത് അതെന്നും അങ്ങിനെ വന്നാല്‍ അതിന്റെ മൂല്യം നഷ്ടപ്പെടുമെന്നും അര്‍ജുന്‍ പറഞ്ഞു. അതേസമയം ശ്രുതിക്ക് പിന്തുണയുമായി പ്രകാശ്‌രാജ് അടക്കം അനേകര്‍ എത്തിയിട്ടുണ്ട്. അര്‍ജുനെ പോലെയുള്ള പരിചയസമ്പന്നനായ നടന്‍ കന്നഡ സിനിമയുടെ അഭിമാനം തന്നെയാണെങ്കിലും ആരോപണത്തില്‍ ശ്രുതിയെ പോലെയുള്ള സ്ത്രീകളുടെ വേദനയും നിസ്സഹായതയും അനുഭവിച്ച അപമാനവും കൂടി മനസ്സിലാക്കേണ്ടതുണ്ടെന്നാണ് പ്രകാശ്‌രാജ് പറഞ്ഞു.

2016 ല്‍ ഈ സംഭവത്തെക്കുറിച്ച് ശ്രുതി തന്നോട് പറഞ്ഞിട്ടുണ്ടെന്ന് മലയാളത്തില്‍ ഒട്ടേറെ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടി ശ്രദ്ധാ ശ്രീനാഥും പറഞ്ഞിട്ടുണ്ട്. 2016 നവംബറില്‍ താന്‍ അറിഞ്ഞ വിവരമാണെന്ന് അവര്‍ പറഞ്ഞു. ഒരിക്കല്‍ കാസ്റ്റിംഗ് ക്രൗച്ചിംഗ് വിഷയമായ ഒരു ടോക്‌ഷോയില്‍ വെച്ചായിരുന്നു ശ്രുതി ഇക്കാര്യം പറഞ്ഞതെന്ന് അവര്‍ ട്വീറ്റ് ചെയ്തു. എന്നാല്‍ ക്യാമറയ്ക്ക് മുന്നില്‍ ആളുടെ പേര് പറയാതിരുന്ന ശ്രുതി ക്യാമറ ഓഫ് ചെയ്ത് കഴിഞ്ഞപ്പോള്‍ സംഭവം പറയുകയും ചെയ്തു. വിസ്മയ സിനിമയില്‍ ഭാര്യാഭര്‍ത്താക്കന്മാരായിട്ടാണ് അര്‍ജുനും ശ്രുതിയും അഭിനയിച്ചത്. ഭാര്യാഭര്‍ത്തൃബന്ധം കാട്ടുന്ന ഒരു സീന്‍ റിഹേഴ്‌സലിനിടയില്‍ അര്‍ജുന്‍ കൈകള്‍ കൊണ്ട് തന്റെ പിന്‍ഭാഗത്ത് മുഴൂവനായും മോശമായി സ്പര്‍ശിച്ചെന്നും തന്റെ അനുവദമില്ലാതെ തന്നെ സ്വന്തം ശരീരത്തേക്ക് നടിയെ വലിച്ചിടുകയും ചെയ്‌തെന്നാണ് ആരോപിച്ചത്.

അതേസമയം സിനിമയുടെ സംവിധായകന്‍ അരുണ്‍ വൈദ്യനാഥ് അര്‍ജുന് പിന്തുണയുമായി എത്തിയിട്ടുണ്ട്. ആരോപണം കേട്ട് താനും ഞെട്ടിയെന്നാണ് അരുണ്‍ പറഞ്ഞത്. യഥാര്‍ത്ഥത്തില്‍ അഭിനയിച്ചതിനേക്കാള്‍ അല്‍പ്പം കൂടി കടത്തിയാണ് സീന്‍ എഴുതിയിരുന്നത്. എന്നാല്‍ അത്രയും കടുപ്പം വേണ്ടെന്നായിരുന്നു അര്‍ജുന്റെ നിലപാട്. കൗമാരപ്രായത്തിലുള്ള രണ്ടു പെണ്‍മക്കള്‍ തനിക്കും ഉണ്ടെന്നും അതുകൊണ്ട് ഇത്തരത്തിലുള്ള രംഗങ്ങള്‍ ചെയ്യാന്‍ കഴിയില്ലെന്നുമായിരുന്നു അര്‍ജുന്‍ പറഞ്ഞത്. അതു മനസ്സിലാക്കിയ താന്‍ തിരുത്തി എഴുതുകയായിരുന്നു എന്നും അരുണ്‍ പറഞ്ഞു.

സെറ്റില്‍ അര്‍ജുന്‍ അങ്ങേയറ്റം മാന്യനായ വ്യക്തിയാണ്. അഭിനയത്തിന്റെ കാര്യത്തില്‍ ശ്രുതിയേപ്പോലെ തന്നെ പ്രൊഫഷണലാണ് അര്‍ജുനും. ശ്രുതി ഇക്കാര്യം പറയുമ്പോഴാണ് താന്‍ അറിയുന്നതെന്നും താനും ഞെട്ടിയിരിക്കുകയാണെന്നും പറഞ്ഞു. ശ്രുതിക്കെതിരേ അര്‍ജുന്റെ ആരാധകരും രംഗത്ത് വന്നിട്ടുണ്ട്. പബ്‌ളിസിറ്റിക്ക് വേണ്ടിയാണ് ഇത്തരം ആരോപണം ഉന്നയിക്കുന്നതെന്നാണ് അവര്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രതികരിച്ചിരിക്കുന്നത്.

കന്നഡ സിനിമയില്‍ മീ ടൂ ക്യാംപയിനിലെ ഏറ്റവും പുതിയ വെളിപ്പെടുത്തലുമായി രംഗത്ത് വന്നത് സഞ്ജനാ ഗല്‍റാണിയായിരുന്നു. സംവിധായകന്‍ രവി ശ്രീവാസ്തവയ്ക്ക് എതിരേ ആരോപണം ഉന്നയിച്ച് രംഗത്ത് വന്ന അവര്‍ പറഞ്ഞത് 2006 ല്‍ തന്റെ ആദ്യചിത്രം ഗണ്ടാ ഹെണ്ടാത്തിയില്‍ ഒട്ടും താല്‍പ്പര്യമില്ലാതിരുന്നിട്ടും ഇഴുകിചേര്‍ന്നുള്ള രംഗങ്ങള്‍ ചെയ്യാന്‍ തന്നെ നിര്‍ബ്ബന്ധിച്ചു എന്നാണ്. ഒരാഴ്ച മുമ്പ് മീ ടൂവില്‍ ആദ്യം രംഗത്ത് വന്നത് സംഗീതാഭട്ടായിരുന്നു. പേരു വെളിപ്പെടുത്താതെ ഒരു കാസ്റ്റിംഗ് ഡയറക്ടര്‍, ഒരു സീരിയല്‍ സംവിധായകന്‍, മൂന്ന് സിനിമാ സംവിധായകര്‍, രണ്ടു അസിസ്റ്റന്റുകള്‍, ഒരു നിര്‍മ്മാതാവ്, ഒരു തമിഴ് ടെലിവിഷന്‍ കൊമേഡിയന്‍, ഒരു വലിയ കുടുംബത്തില്‍ നിന്നും വന്ന കന്നഡ നടന്മാര്‍ എന്നിവരെല്ലാം തന്നെ ലൈംഗിക, ശാരീരിക ചൂഷണത്തിന് വിധേയരാക്കിയിട്ടുണ്ടെന്നാണ് നടി പറഞ്ഞത്.



from mangalam.com https://ift.tt/2R5l1rZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages