അയല്‍വാസികളായ യുവാക്കളുമായി ബന്ധമുണ്ടെന്ന് സംശയം; ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി; മൃതദേഹത്തിന് മകളുമൊത്ത് ഒരു ദിവസം കാവലിരുന്നു; ഒടുവില്‍ മകളെ കൂട്ടിയെത്തി പോലീസില്‍ കീഴടങ്ങി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 22, 2018

അയല്‍വാസികളായ യുവാക്കളുമായി ബന്ധമുണ്ടെന്ന് സംശയം; ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി; മൃതദേഹത്തിന് മകളുമൊത്ത് ഒരു ദിവസം കാവലിരുന്നു; ഒടുവില്‍ മകളെ കൂട്ടിയെത്തി പോലീസില്‍ കീഴടങ്ങി

ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിന് ഒരുദിവസം മുഴുവന്‍ മകളെയും കൂട്ടി കാവലിരുന്നു. ഒരു ദിവസം വീട്ടില്‍ മൃതദേഹത്തിനൊപ്പം ഇരുന്ന ശേഷം അടുത്ത ദിവസം മകളെയും കൂട്ടി പോലീസ് സ്റ്റേഷനിലെത്തി വിവരം അറിയിക്കുകയായിരുന്നു. 25കാരനായ മുഹമ്മദ് കാമില്‍ ആണ് തന്റെ ഭാര്യയായ 24കാരി രേഷ്മയെ കൊലപ്പെടുത്തിയത്. ഭാര്യയ്ക്കും അയല്‍വാസിയായ യുവാക്കളും തമ്മില്‍ ബന്ധമുണ്ടെന്ന സംശയത്താലായിരുന്നു കൊലപാതകം.

വെള്ളിയാഴ്ചയാണ് സംഭവം ഉണ്ടായത്. അംബദ്ക്കര്‍ കോളേജിലെ പ്യൂണാണ് മുഹമ്മദ്. മുഹമ്മദ് രേഷ്മയെ കൊലപ്പെടുത്തിയ ശേഷം ശനിയാഴ്ച പോലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു. അയല്‍വാസികളായ യുവാക്കളും ഭാര്യയും തമ്മിലുള്ള സൗഹൃദത്തില്‍ മുഹമ്മദിന് സംശയമായിരുന്നു. ഇതിന്റെ പേരില്‍ വഴക്കും സ്ഥിരമായിരുന്നു. മുഹമ്മദും രേഷ്മയും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. മാതാപിതാക്കളുടെ എതിര്‍പ്പ് മറികടന്ന് വിവാഹിതരായ ഇവര്‍ക്ക് രണ്ട് വയസ്സുള്ള ഒരു പെണ്‍കുഞ്ഞുണ്ട്.

മുഹമ്മദുമായി വഴക്കിട്ട രേഷ്മ വ്യാഴാഴ്ച വീട്ടില്‍ നിന്നും ഇറങ്ങി പോയിരുന്നു. പിന്നീട് വെള്ളിയാഴ്ചയാണ് തിരികെ എത്തുന്നത്. അന്ന് വീണ്ടും ഇരുവരും തമ്മില്‍ വഴക്കുണ്ടായി. കുപിതനായ മുഹമ്മദ് രേഷ്മയുടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് വീട്ടില്‍ തന്നെ മൃതദേഹം സൂക്ഷിച്ചു. ശനിയാഴ്ച കുഞ്ഞ് അമ്മയെ കാണാതെ കരച്ചില്‍ ആരംഭിച്ചതോടെ കുഞ്ഞിനെയും എടുത്ത് മുഹമ്മദ് പോലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നു.

മൃതദേഹം ഉപേക്ഷിക്കണോ പോലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങണോ എന്ന് തീരുമാനത്തിലെത്താന്‍ കഴിയാത്തതിനാലാണ് ഒരു ദിവസം മൃതദേഹത്തോടൊപ്പം കഴിഞ്ഞതെന്ന് മുഹമ്മദ് പോലീസില്‍ മൊഴി നല്‍കി. പോലീസ് വീട്ടിലെത്തി നടത്തിയ പരിശോധനയില്‍ പുതപ്പില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെടുത്തു.

അതേസമയം സ്ത്രീധനപീഡനത്തെ തുടര്‍ന്നുള്ള മര്‍ദ്ദനമാണ് രേഷ്മ കൊല്ലപ്പെടാന്‍ കാരണമെന്ന് രേഷ്മയുടെ ബന്ധുക്കള്‍ ആരോപിച്ചു. മൂന്ന് വര്‍ഷം മുമ്പാണ് മാതാപിതാക്കളുടെയും ബന്ധുക്കളുടെയും താക്കീത് മറികടന്ന് രേഷ്മയും മുഹമ്മദും വിവാഹിതരായത്. മുഹമ്മദിനെ പോലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിനെ പോലീസ് രേഷ്മയുടെ ബന്ധുക്കളെ ഏല്‍പ്പിച്ചു.



from mangalam.com https://ift.tt/2S94swx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages