തനിക്കെതിരായ മീ ടൂ ആരോപണം ഫെമിനിസ്റ്റ് ഗൂഢാലോചന - രാഹുല്‍ ഈശ്വര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 29, 2018

തനിക്കെതിരായ മീ ടൂ ആരോപണം ഫെമിനിസ്റ്റ് ഗൂഢാലോചന - രാഹുല്‍ ഈശ്വര്‍

തിരുവനന്തപുരം: തനിക്കെതിരായ മീ ടൂ ആരോപണം രാഷ്ട്രീയ പ്രേരിതവും ഫെമിനിസ്റ്റ് ഗൂഢാലോചനയുമാണെന്ന് രാഹുൽ ഈശ്വർ. മീ ടൂ പ്രചാരണത്തെ ബഹുമാനിക്കുന്നു. എന്നാൽ ഇത്തരം വ്യാജ ആരോപണങ്ങൾ മീ ടൂ പ്രചാരണത്തിന്റെ വിശ്വാസ്യത ഇല്ലാതാക്കും. തനിക്കെതിരായ ആരോപണങ്ങൾക്ക് തന്റെ ഭാര്യയും അമ്മയും മുത്തശ്ശിയും വാർത്താ സമ്മേളനം നടത്തി മറുപടി പറയുമെന്നും രാഹുൽ വ്യക്തമാക്കി. ആർക്കെതിരെയും എന്ത് ആരോപണവും ഉന്നയിക്കുന്ന ദുരവസ്ഥയാണ്. സിനിമാ താരം ജിതേന്ദ്രയ്ക്കെതിരെ 47 വർഷം മുൻപ് ചൂഷണം ചെയ്തു എന്ന പരാതിയാണ് ഉയർന്നത്. തനിക്കെതിരായ ആരോപണം 15 വർഷം മുൻപ് അങ്ങനൊരു കാര്യം നടന്നു എന്നതാണ്. വർഷം ഏതാണെന്ന് പോലും അവർക്ക് ഉറപ്പില്ല. എങ്ങനെയാണ് ഇത് ഇല്ലെന്ന് തെളിയിക്കുക. നാളെ നമ്മുടെ വീട്ടിലെ മകനോ അച്ഛനോ സഹോദരങ്ങൾക്കോ ഒക്കെ ഇത്തരത്തിലുള്ള വ്യാജ ആരോപണങ്ങൾ ഏൽക്കാം. ഇക്കാര്യം അമ്മമാരും സഹോദരിമാരും ചിന്തിക്കണം. ആശയപരമായി എതിർപക്ഷത്ത് ഉള്ളവരെ കുടുക്കാൻ മീ ടൂ ഉപയോഗിക്കരുത്. അതൊകൊണ്ട് മീ ടൂ ആരോപണത്തെ പൂർണമായും തള്ളിക്കളയുന്നെന്നും രാഹുൽ ഈശ്വർ പ്രതികരിച്ചു. ഫെയ്സ്ബുക്ക് ലൈവ് വീഡിയോയിൽ ആയിരുന്നു രാഹുലിന്റെ പ്രതികരണം.


from mathrubhumi.latestnews.rssfeed https://ift.tt/2ObGJJ5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages