ശബരിമല പ്രതിഷേധത്തിനിടെ പോലീസ് ലാത്തികൊണ്ട് അടിച്ചു, മര്‍ദ്ദിച്ചു; രണ്ടുലക്ഷം രൂപ നഷ്ടപരിഹാരം തേടി യുവതി ഹൈക്കോടതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 29, 2018

ശബരിമല പ്രതിഷേധത്തിനിടെ പോലീസ് ലാത്തികൊണ്ട് അടിച്ചു, മര്‍ദ്ദിച്ചു; രണ്ടുലക്ഷം രൂപ നഷ്ടപരിഹാരം തേടി യുവതി ഹൈക്കോടതി

കൊച്ചി : സ്ത്രീ പ്രവേശന വിധിയ്ക്ക് പിന്നാലെ ശബരിമലയില്‍ നടന്ന പ്രതിഷേധത്തിനിടെ പോലീസ് മര്‍ദ്ദിച്ചുവെന്നും നഷ്ടപരിഹാരം വേണമെന്നു ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയില്‍. സരോജ സുരേന്ദ്രന്‍ എന്ന യുവതിയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് യുവതിയുടെ ആവശ്യം. പമ്പാ ഗണപതി ക്ഷേത്രത്തിന് സമീപം നാമം ജപിക്കുമ്പോഴായിരുന്നു പോലീസ് തന്നെ അകാരണമായാണ് മര്‍ദ്ദിച്ചതെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ശരണം വിളിച്ചുകൊണ്ടിരിക്കെയാണ് പോലീസ് ലാത്തി വീശിയത്. അങ്ങനെയാണ് തനിക്ക് പരിക്കേറ്റതെന്നും ഇവര്‍ ഹര്‍ജിയില്‍ പറയുന്നു.

ശബരിമല ദര്‍ശനത്തിന് സംരക്ഷണം ആവശ്യപ്പെട്ട് എത്തിയ നാലു യുവതികളുടെ ഹര്‍ജി ദുരുദ്ദേശപരമാണെന്നും പബ്ലിസിറ്റി ലക്ഷ്യമിട്ടാണെന്നും ഇവര്‍ ആരോപിക്കുന്നു. ആ യുവതികള്‍ ഭക്തകളല്ലെന്നും ഇത്തരക്കാര്‍ ശബരിമലയില്‍ പ്രശ്‌നം ഉണ്ടാക്കാനും ശ്രദ്ധപിടിച്ചു പറ്റാനുമാണ് ശ്രമിക്കുന്നത്.



from mangalam.com https://ift.tt/2CKLnvA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages