ലൈംഗിക പീഡന പരാതിയില്‍ ശശിക്കെതിരെ നടപടി വരും: തീരുമാനം ശനിയാഴ്ച - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 11, 2018

ലൈംഗിക പീഡന പരാതിയില്‍ ശശിക്കെതിരെ നടപടി വരും: തീരുമാനം ശനിയാഴ്ച

തിരുവനന്തപുരം: ലൈംഗികപീഡന പരാതിയിൽ ഷൊർണൂർ എം എൽ എ. പി കെ ശശിക്കെതിരെസി പി എം നടപടിഉറപ്പായി. ഡി വൈ എഫ് ഐ പാലക്കാട് ജില്ലാക്കമ്മറ്റിയിലെ വനിതാ അംഗം നൽകിയ പരാതിയിലാണ് ശശിക്കെതിരെ സി പി എം അന്വേഷണം നടത്തിയത്. പാർട്ടി സെക്രട്ടേറിയേറ്റ് അംഗങ്ങളായ പി കെ ശ്രീമതിയും എ കെ ബാലനുമാണ് പരാതി അന്വേഷിച്ചത്. പരാതിക്കാരിയിൽനിന്നും ശശിയിൽനിന്നും രണ്ടു തവണ വീതം അന്വേഷണക്കമ്മീഷൻ മൊഴിയെടുത്തിരുന്നു. പരാതിയിൽ പ്രതിപാദിച്ചിരുന്ന വ്യക്തികളിൽനിന്നും മൊഴിയെടുത്തു. ഇവയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയത്. വെള്ളിയാഴ്ച നടക്കുന്ന സി പി എമ്മിന്റെ സെക്രട്ടേറിയേറ്റ് യോഗത്തിൽ റിപ്പോർട്ട് ചർച്ചയ്ക്ക് വെക്കും. ഈ യോഗത്തിലായിരിക്കും ശശിക്കെതിരെ എന്തു നടപടി വേണമെന്ന കാര്യത്തിൽ ഔപചാരികമായി തീരുമാനമെടുക്കുക. എന്നാൽ നടപടി സ്വീകരിക്കാൻ സെക്രട്ടേറിയേറ്റിന് അധികാരമില്ല. സംസ്ഥാന കമ്മറ്റിക്കാണ് നടപടി സ്വീകരിക്കാൻ അധികാരമുള്ളത്. ശനിയാഴ്ച നടക്കുന്ന സി പി എം സംസ്ഥാന കമ്മറ്റിയിലാകും ശശിക്കെതിരെ നടപടി തീരുമാനിക്കുക. ലൈംഗിക പീഡന പരാതി ആയതിനാലും പരാതിയിൽ യുവതി ഉറച്ചു നിൽക്കുന്നതു കൊണ്ടും ശശിക്കെതിരെ നടപടി ഉറപ്പാണെന്നാണ് സൂചന. തന്റെ രാഷ്ട്രീയ ഭാവി തകർക്കാനുള്ള ആസൂത്രിത നീക്കമാണ് പരാതിയെന്നാണ് ശശിയുടെ വാദം. ഇതേക്കുറിച്ചും പാർട്ടി അന്വേഷണക്കമ്മീഷൻ അന്വേഷണം നടത്തിയിട്ടുണ്ട്. ശശിക്കെതിരായ പരാതി പ്രചരിപ്പിച്ചുവെന്ന ആരോപണത്തിൽ മറ്റു ചിലർക്കെതിരെയും നടപടിക്കു സാധ്യതയുണ്ട്. content highlights:CPM will take action against Shornur mla P K Sasi over sexual abuse allegation


from mathrubhumi.latestnews.rssfeed https://ift.tt/2QH21A4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages