വിട പറഞ്ഞ ഭാര്യയുടെ സമ്പാദ്യം മുഴുവന്‍ അവര്‍ ടീച്ചറായിരുന്ന സ്‌കൂളിന് നല്‍കി ഭര്‍ത്താവ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 11, 2018

വിട പറഞ്ഞ ഭാര്യയുടെ സമ്പാദ്യം മുഴുവന്‍ അവര്‍ ടീച്ചറായിരുന്ന സ്‌കൂളിന് നല്‍കി ഭര്‍ത്താവ്

ന്യൂഡൽഹി:ഭാര്യ അധ്യാപികയായി ജോലി നോക്കിയിരുന്ന സ്കൂളിന് അവരുടെ മരണശേഷം 17 ലക്ഷം രൂപ സംഭാവന നൽകി വ്യോമസേനാ മുൻ ഉദ്യോഗസ്ഥൻ. വിങ് കമാൻഡറായി വിരമിച്ച ജെ പി ബാദുനിയാണ് ഭാര്യ വിധുവിന്റെ സമ്പാദ്യം അവർ പഠിപ്പിച്ചിരുന്ന സ്കൂളിന് സംഭാവനയായി നൽകിയത്. ന്യൂഡൽഹി സുബ്രതോ പാർക്കിലെ എയർഫോഴ്സ് ഗോൾഡൻ ജൂബിലി ഇൻസ്റ്റിറ്റ്യൂട്ടിൽ 21 വർഷം അധ്യാപികയായിരുന്നു വിധു. അധ്യാപനത്തിൽനിന്ന് വിധു സമ്പാദിച്ച 17 ലക്ഷം രൂപയാണ് ബാദുനി, എയർഫോഴ്സ് ഗോൾഡൻ ജൂബിലി ഇൻസ്റ്റിറ്റ്യൂട്ടിന് സംഭാവന നൽകിയത്. ഇക്കഴിഞ്ഞ ഫെബ്രുവരി ആറിനാണ് ഹൃദയസ്തംഭനത്തെ തുടർന്ന് വിധു അന്തരിച്ചത്. 1986 ലാണ് സ്കൂളിൽ പ്രൈമറി അധ്യാപികയായി വിധു ജോലിക്കു കയറിയത്. കഴിഞ്ഞദിവസം നടന്ന ചടങ്ങിൽ ബാദുനി, സ്കൂൾ പ്രിൻസിപ്പാളിന് തുക കൈമാറി.അർഹതയുള്ള കുട്ടികൾക്ക് മികവു പുലർത്താൻ സംഭാവന സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ബാദുനിയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു. സംഭാവന ലഭിച്ച തുകയിൽനിന്ന് പത്തുലക്ഷം രൂപ മികവു പുലർത്തുന്ന വിദ്യാർഥികൾക്ക് സ്കോളർഷിപ്പുകളും സമ്മാനങ്ങളും നൽകാൻ വിനിയോഗിക്കുമെന്ന് പ്രിൻസിപ്പാൾ പൂനം എസ് രാംപാൽ പറഞ്ഞു. ഇനി മുതൽ എല്ലാ വർഷവും അഞ്ചു മുതൽ പതിനൊന്നാം ക്ലാസ്സു വരെയുള്ള മിടുക്കന്മാരായ കുട്ടികൾക്കാണ് സ്കോളർഷിപ്പുകൾ നൽകുക. ബാക്കി തുക സ്കൂളിന്റെ അടിസ്ഥാന സൗകര്യവികസനത്തിനു വേണ്ടി ഉപയോഗിക്കുമെന്നും പൂനം കൂട്ടിച്ചേർത്തു. Wg Cdr JP Baduni (Retd) a veteran officer of IAF has donated a sum of Rs 17 Lakh to Air Force Golden Jubilee Institute, in memory of his beloved wife, late Mrs Vidhu Baduni. She was a teacher in the Institute for a period of 21 Years, since1986. Details on https://t.co/okJbv3h7IU pic.twitter.com/xopSXcIH3A — Indian Air Force (@IAF_MCC) October 10, 2018 content highlights:retired air force wing commander donates 17 laksh to school where his wife taught


from mathrubhumi.latestnews.rssfeed https://ift.tt/2A41Qci
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages