എം.ജെ അക്ബര്‍ രാജിവെച്ചേക്കും; വിഷയത്തില്‍ പ്രതികരണവുമായി ബി.ജെ.പി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 11, 2018

എം.ജെ അക്ബര്‍ രാജിവെച്ചേക്കും; വിഷയത്തില്‍ പ്രതികരണവുമായി ബി.ജെ.പി

ന്യൂഡൽഹി: തുടർച്ചയായി ലൈംഗികാരോപണങ്ങളുയരുന്ന സാഹചര്യത്തിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബറിന്റെ രാജി ഉടൻ ഉണ്ടാകുമെന്ന് സൂചന. ബി.ജെ.പിയും സർക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങളാണ് ഇത്തരത്തിൽ സൂചന നൽകുന്നത്. അതേ സമയം വിഷയത്തിൽ ആദ്യമായി ബി.ജെ.പി പ്രതികരിച്ചു. ബി.ജെ.പി നേതാവ് റീത്താ ബഹുഗുണ ജോഷിയാണ് എം.ജെ അക്ബറിനെതിരെ പരാതി രജിസ്റ്റർ ചെയ്യണമെന്ന് പ്രതികരിച്ചത്. നിലവിൽ വിദേശ സന്ദർശനത്തിന്റെ ഭാഗമായി നൈജീരിയയിലുള്ള എം.ജെ അക്ബർ തിരിച്ചെത്തിയാലുടൻ രാജി ആവശ്യപ്പെടുമെന്നാണ് വിവരം. ഏഴ് സ്ത്രീകളാണ് എം.ജെ അക്ബറിനെതിരെ ഇതുവരെ ആരോപണവുമായി രംഗത്തെത്തിയിട്ടുള്ളത്. രാജ്യത്ത് സജീവമായിട്ടുള്ള മീ ടൂ പ്രചാരണത്തിന്റെ ഭാഗമായാണ് മുൻ മാധ്യമപ്രവർത്തകൻ കൂടിയായ എം.ജെ അക്ബറിനെതിരെ മാധ്യമപ്രവർത്തകർ ഉൾപ്പടെയുള്ള സ്ത്രീകൾ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. content highlights:MJ Akbar may resign over me too


from mathrubhumi.latestnews.rssfeed https://ift.tt/2C8uKcQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages