ഫേസ്ബുക്ക് സുഹൃത്ത് ബലാത്സംഗം ചെയ്തു; പിന്നീട് ചിത്രം പകര്‍ത്തി നവമാധ്യമത്തിലൂടെ പരസ്യപ്പെടുത്തി; ഒടുവില്‍ വെബ്‌സൈറ്റ് പരസ്യത്തിലൂടെ തന്നെ വിറ്റെന്നും യുവതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 3, 2018

ഫേസ്ബുക്ക് സുഹൃത്ത് ബലാത്സംഗം ചെയ്തു; പിന്നീട് ചിത്രം പകര്‍ത്തി നവമാധ്യമത്തിലൂടെ പരസ്യപ്പെടുത്തി; ഒടുവില്‍ വെബ്‌സൈറ്റ് പരസ്യത്തിലൂടെ തന്നെ വിറ്റെന്നും യുവതി

ഫേസ്ബുക്ക് സുഹൃത്ത് ബലത്സംഗം ചെയ്‌തെന്ന പരാതിയുമായി യുവതി രംഗത്ത്. തന്നെ കാറില്‍ കയറ്റി കൊണ്ടുപോയി മര്‍ദ്ദിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തു. തുടര്‍ന്ന് ഒരു വെബ്‌സൈറ്റില്‍ തന്റെ ചിത്രങ്ങള്‍ പകര്‍ത്തി ഇടുകയും പിന്നീട് തന്നെ അയാള്‍ വില്‍ക്കുകയും ചെയ്തുവെന്ന് യുവതി പറയുന്നു. തന്റെ 15-ാം വയസിലാണ് ഇതൊക്കെ നടന്നതെന്നും യുവതി പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ വലയില്‍ വീഴ്ത്താന്‍ ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള നവമാധ്യമങ്ങള്‍ കാരണമാകുന്നുണ്ടെന്നും യുവതി പറയുന്നു.

സംഭവവുമായി ബന്ധപ്പെട്ട് ജേന്‍ ഡോ എന്ന യുവതിയാണ് ഹൂസ്റ്റണിലെ ഹാരിസ് കൗണ്ടി ഡിസ്ട്രിക് കോടതിയില്‍ പരാതി നല്‍കിയിരിക്കുന്നത്. ബാക്‌പേജ് ഡോട് കോം എന്ന വെബ്‌സൈറ്റിലൂടെയാണ് തന്നെ വിറ്റതെന്നും യുവതി പറയുന്നു.

2012ലാണ് സംഭവം നടക്കുന്നത്. ഫേസ്ബുക്കില്‍ ഒരാളുമായി താന്‍ സൗഹൃദത്തിലായി. തനിക്ക് പരിചയമുള്ള ഒരുപാചട് പേരുമായി അയാള്‍ സൗഹൃദത്തിലായിരുന്നു. അയാള്‍ തനിക്ക് മെസേജ് ചെയ്തു. ഒരിക്കല്‍ അമ്മയുമായി വഴക്കിട്ടിരിക്കുന്ന സമയം ഇയാള്‍ സമാധാനിപ്പിക്കാന്‍ എന്ന പേരില്‍ മെസേജ് ചെയ്തു. തുടര്‍ന്ന് വീടിന് പുറത്ത് എത്തുകയും തന്നെ കാറില്‍ കയറ്റി കൊണ്ടുപോവുകയും ചെയ്തു.

എന്നാല്‍ യുവാവിനൊപ്പം കയറിപ്പോയ തനിക്ക് അനുഭവിക്കേണ്ടി വന്നത് കൊടും ക്രൂരതയാണെന്ന് യുവതി പറയുന്നു. ഇയാള്‍ തന്നെ മര്‍ദ്ദിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തു. പിന്നീട് തന്റെ ചിത്രങ്ങള്‍ പകര്‍ത്തി ഇയാള്‍ വെബ്‌സൈറ്റില്‍ ഇടുകയും, ഇതുവഴി തന്നെ വില്‍ക്കുകയും ചെയ്തുവെന്ന് യുവതി പരാതിയില്‍ പറയുന്നു.



from mangalam.com https://ift.tt/2Oslbw3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages