തിരുവനന്തപുരം: പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിനായി മുഖ്യമന്ത്രി നിർദേശിച്ച സാലറി ചലഞ്ചിൽ സർക്കാർ എയ്ഡഡ് കോളേജിലെ 80 ശതമാനം അധ്യാപകരും പങ്കെടുത്തില്ല. അധ്യാപകരുൾപ്പെടെയുള്ള സർക്കാർ ജീവനക്കാരിൽ 60 ശതമാനം പേരാണ് ഒരു മാസത്തിനു തുല്യമായ തുക നൽകാൻ തയ്യാറായത്. സാലറി ചലഞ്ചിനെതിേര എൻ.ജി.ഒ. സംഘ് ഹൈക്കോടതിയിൽ നൽകിയ ഹർജി വ്യാഴാഴ്ച പരിഗണിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട സത്യവാങ്മൂലത്തിലാണ് സർക്കാർ ഈ കണക്കുകൾ അറിയിച്ചത്.കേരളത്തിൽ 160-ഓളം എയ്ഡഡ് കോളേജുകളും 62 സർക്കാർ കോളേജുകളുമാണുള്ളത്. ഇവയിൽ 10,000ത്തോളം അധ്യാപകരുണ്ട്. ഭൂരിഭാഗവും എയ്ഡഡ് മേഖലയിലാണ്. എയ്ഡഡ് കോളേജുകളിലെ അധ്യാപകരിലേറെപ്പേരും നിസ്സഹകരിച്ചതുകൊണ്ടാണ് ഈ മേഖലയിൽ സാലറി ചലഞ്ച് പരാജയപ്പെട്ടത്.സാലറി ചലഞ്ചിൽ പങ്കെടുക്കാൻ ആരെയും നിർബന്ധിച്ചില്ല എന്നതിനു തെളിവാണ് 40 ശതമാനം പേരും വിസമ്മതപത്രം നൽകിയത് എന്നു സർക്കാർ ചൂണ്ടിക്കാട്ടുന്നു. ഇതിനുപുറമേ സുപ്രീംകോടതിയിലും ദുരിതാശ്വാസ സംഭാവനയുടെ പേരിൽ വിസമ്മതപത്രം ഏർപ്പെടുത്തിയതും സർക്കാർ ചൂണ്ടിക്കാട്ടുന്നുണ്ട്. സുപ്രീംകോടതി ജീവനക്കാർ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് ഒരു ദിവസത്തെ ശമ്പളം നൽകണമെന്നാണ് രജിസ്ട്രാർ നിർദേശിച്ചത്. ഇതിനു തയ്യാറല്ലാത്തവർ വിസമ്മതമറിയിക്കാനും ആവശ്യപ്പെട്ടിരുന്നു. ഇതേ മാതൃകയാണ് തങ്ങളും സ്വീകരിച്ചതെന്ന് കേരള സർക്കാർ വാദിക്കും.
from mathrubhumi.latestnews.rssfeed https://ift.tt/2IBUFLo
via
IFTTT
No comments:
Post a Comment