ഗുരുത്വാകര്‍ഷണവും ബാറ്ററിയും കണ്ടുപിടിച്ചത് മുനിമാര്‍ ; 5000 വര്‍ഷം പഴക്കമുള്ള 'വൈമാനിക ശാസ്ത്ര'ത്തില്‍ വിമാന സാങ്കേതികത ; എഞ്ചിനീയറിംഗിന് അടുത്തവര്‍ഷം മുതല്‍ പഠിക്കാനുള്ള പുസ്തകം വിവാദമാകുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 3, 2018

ഗുരുത്വാകര്‍ഷണവും ബാറ്ററിയും കണ്ടുപിടിച്ചത് മുനിമാര്‍ ; 5000 വര്‍ഷം പഴക്കമുള്ള 'വൈമാനിക ശാസ്ത്ര'ത്തില്‍ വിമാന സാങ്കേതികത ; എഞ്ചിനീയറിംഗിന് അടുത്തവര്‍ഷം മുതല്‍ പഠിക്കാനുള്ള പുസ്തകം വിവാദമാകുന്നു

ന്യൂഡല്‍ഹി: പുരാതന ഇന്ത്യയ്ക്ക് ഹെലികോപ്റ്ററുകളും ബാറ്ററികളും ഉണ്ടായിരുന്നോ? ഇന്ത്യന്‍ വേദങ്ങളില്‍ പറയുന്ന മുനിമാര്‍ അത്തരം കണ്ടെത്തലുകളുടെ തുടക്കക്കാരായിരുന്നോ എന്ന കാര്യത്തിലെ സത്യം കണ്ടെത്തല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് വിട്ടുകൊടുക്കാന്‍ ഉദ്ദേശിക്കുകയാണ് കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തിന് കീഴിലെ സ്വതന്ത്ര ബോഡിയായ ഓള്‍ ഇന്ത്യാ കൗണ്‍സില്‍ ഓഫ് ടെക്‌നിക്കല്‍ എഡ്യൂക്കേഷന്‍.

ഇവയെല്ലാം അശാസ്ത്രീയമെന്ന് വിശേഷിപ്പിച്ച് തള്ളുന്നതിന് മുമ്പ് മുനിമാരായ അഗസ്ത്യന്റെയും കണാദനെക്കുറിച്ചും എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് ചെറിയ ഗവേഷണം നടത്തേണ്ടി വരും. എഞ്ചിനീയറിംഗിന് പഠിക്കാനായി ഇത്തരം കാര്യങ്ങള്‍ പരാമര്‍ശിക്കുന്ന ഭാരത് വിദ്യാ സാരം എന്ന ഭാരത് വിദ്യാഭവന്റെ പുസ്തകത്തിന് കൂടി എഞ്ചിനീയറിംഗില്‍ എഐസിറ്റി ഇ അംഗീകാരം നല്‍കിയിരിക്കുകയാണ്. അടുത്ത അക്കാദമിക വര്‍ഷം മുതല്‍ ഇതും പഠിപ്പിച്ചു തുടങ്ങും. രാജ്യത്തെ 3000 സാങ്കേതിക കോളേജുകളില്‍ ഈ പുസ്തകം ഉള്‍പ്പെട്ട കരിക്കുലം ബാധകമാകും.

ഇന്ത്യയിലെ സാങ്കേതിക വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യന്‍ ശാസ്ത്ര, തത്വശാസ്ത്ര ചരിത്രത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാനാണ് നടപടി. അതേസമയം എഐസിറ്റിഇയുടെ നീക്കം രാജ്യത്തെ ശാസ്ത്ര സമൂഹത്തിന് പിടിച്ചിട്ടില്ല. ഹോമിഭാഭാ സെന്റര്‍ ഫോര്‍ സയന്‍സ് എഡ്യൂക്കേഷന്‍ ഫാക്കല്‍റ്റി അംഗമായ മുംബൈ ശാസ്ത്രജ്ഞന്‍ അനികേത് സുലേ ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത വന്നിരിക്കുകയാണ്. എഐസിറ്റിഇ ചെയര്‍മാന്‍ അനില്‍ സഹസ്രബുദ്ധേയ്ക്ക് ഒരു ഓണ്‍ലൈന്‍ പരാതി നല്‍കാനുള്ള നീക്കത്തിലുമാണ്.

ഈ കപടശാസ്ത്ര പുസ്തകം എത്രയും വേഗത്തില്‍ തിരിച്ചെടുക്കാനാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ആയിരക്കണക്കിന്ന വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തെറ്റായ വിവരം നല്‍കുന്ന തട്ടിപ്പ് പരിപാടി അവസാനിപ്പിക്കാനാണ് ആവശ്യം. ബാറ്ററി സെല്‍ കണ്ടുപിടിച്ചത് ഋഷിവര്യനായ അഗസ്ത്യര്‍ ആണെന്നും വൈദ്യുത വിശ്ലേഷണത്തിലൂടെ ജലത്തില്‍ നിന്ന് ഓക്‌സിജനും ഹൈഡ്രജനും ഉല്‍പാദിപ്പിച്ചതായും കൃതിയില്‍ പറയുന്നു.

ന്യൂട്ടന്റെ ചലന നിയമത്തിന്റെ തത്വങ്ങള്‍ കണാദ മഹര്‍ഷിയുടെ വൈശേഷിക സൂത്രത്തില്‍ ചര്‍ച്ചചെയ്യുന്നുണ്ടെന്നും ഋഷ ഭരദ്വാജിന്റെ 5000 വര്‍ഷം പഴക്കമുള്ള 'വൈമാനിക ശാസ്ത്ര' ത്തില്‍ വിമാനം, കപ്പല്‍ എന്നിവയുടെ നിര്‍മാണത്തെക്കുറിച്ചും വൈമാനിക ഇന്ധനം, പൈലറ്റിനെ പരിശീലിപ്പിക്കല്‍ തുടങ്ങിയവ സംബന്ധിച്ച ആധികാരിക ഗ്രന്ഥമാണെന്നും ഭാരത് വിദ്യാസാരത്തില്‍ പറയുന്നു. ഭൂഗുരുത്വ സിദ്ധാന്തം ആദ്യമായി സൂചിപ്പിക്കപ്പെടുന്നത് ഋഗ്വേദത്തിലാണെന്നും കൃതിയിലുണ്ടെന്ന് സുലേ പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.

എന്നാല്‍ ഇതിനെതിരേ പുസ്തകത്തിന്റെ എഡിറ്റര്‍മാരില്‍ ഒരാളായ ഭാരത് വിദ്യാഭവനിലെ ശശിബാല രംഗത്ത് വന്നിട്ടുണ്ട്. ഇന്ത്യന്‍ ജ്ഞാന വ്യവസ്ഥയെക്കുറിച്ച് പഠിക്കാനുള്ള ഇന്ത്യാക്കാരുടെ അവകാശം നിഷേധിക്കപ്പെടരുതെന്നാണ് സുലേയുടെ പരാതിയെ എതിര്‍ത്തുകൊണ്ട് ശശിബാല നല്‍കിയ ഓണ്‍ലൈന്‍ പരാതിയില്‍ പറയുന്നത്. സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സില്‍ ചെയര്‍മാന്‍ അനില്‍ സഹസ്രബുദ്ധെയും ഈ പരാതിയില്‍ ഒപ്പുവെച്ചിട്ടുണ്ട്.



from mangalam.com https://ift.tt/2DPeTT3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages