ന്യൂഡൽഹി: ലവ് ജിഹാദിന് തെളിവ് കണ്ടെത്താനാവാത്ത സാഹചര്യത്തിൽ ദേശീയ അന്വേഷണ സമിതി (എൻ.ഐ.എ) മിശ്രവിവാഹവുമായി ബന്ധപ്പെട്ട് കേരളത്തിൽ നടത്തിവന്ന അന്വേഷണം അവസാനിപ്പിച്ചതായി ഹിന്ദുസ്താൻ ടൈംസ് റിപ്പോർട്ട്. ഹാദിയ കേസിന്റെ പശ്ചാത്തലത്തിലായിരുന്നു എൻ.ഐ.എ കേരളത്തിൽ അന്വേഷണം നടത്തിവന്നിരുന്നത്. അന്വേഷണത്തിൽ നിർബന്ധിത മതപരിവർത്തനത്തിന് ഏതെങ്കിലും തരത്തിലുള്ള തെളിവ് കണ്ടെത്താൻ അന്വേഷണ സമിതിക്ക് കഴിഞ്ഞിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. മിശ്ര വിവാഹിതരായ 89 ദമ്പതിമാരുടെ മാതാപിതാക്കൾ പരാതി നൽകിയിരുന്നു. ഇതിൽ 11 പേരുടെ പരാതികൾ കേന്ദ്രീകരിച്ചായിരുന്നു എൻ.ഐ.എ അന്വേഷണം നടത്തിയിരുന്നത്. മിശ്രവിവാഹിതരായ പുരുഷന്മാരോ സ്ത്രീകളോ ആരും തന്നെ നിർബന്ധിത മത പരിവർത്തനത്തിന് വിധേയരാക്കപ്പെട്ടിട്ടില്ലെന്ന നിഗമനത്തിൽ അന്വേഷണ സംഘം എത്തിച്ചേരുകയായിരുന്നു. നേരത്തേഷെഫിൻ ജഹാനുമായി വിവാഹിതയായ ഹാദിയയുടെ പിതാവ് നൽകിയ പരാതിയിൽ വിവാഹം റദ്ദ് ചെയ്തുകൊണ്ട് കേരള ഹൈക്കോടതി ഉത്തരവിറക്കിയിരുന്നു. എന്നാൽ പിന്നീട് കേസിൽ ഇടപെട്ട സുപ്രീം കോടതി ഹൈക്കോടതി ഉത്തരവ് തടയുകയും വിവാഹം അംഗീകരിക്കുകയും ചെയ്യുകയായിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2AfEnVU
via
IFTTT
No comments:
Post a Comment