ആക്രമണം ഉണ്ടാക്കരുത്; ഗാന്ധിജിയുടെ പാത പിന്തുടരണം; കസ്റ്റഡിയില്‍ നിന്നുമുള്ള രാഹുല്‍ ഈശ്വറിന്റെ വീഡിയോയെ ട്രോളിയും വിമര്‍ശിച്ചും സോഷ്യല്‍ മീഡിയ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 18, 2018

ആക്രമണം ഉണ്ടാക്കരുത്; ഗാന്ധിജിയുടെ പാത പിന്തുടരണം; കസ്റ്റഡിയില്‍ നിന്നുമുള്ള രാഹുല്‍ ഈശ്വറിന്റെ വീഡിയോയെ ട്രോളിയും വിമര്‍ശിച്ചും സോഷ്യല്‍ മീഡിയ

പത്തനംതിട്ട: അറസ്റ്റിലായ ശേഷം പോലീസ് വാഹനത്തില്‍ നിന്നും അയ്യപ്പധര്‍മ്മസേനാ പ്രസിഡന്റ് രാഹുല്‍ ഈശ്വര്‍ പങ്കുവെച്ച വീഡിയോയ്ക്ക് സമൂഹമാധ്യമങ്ങളില്‍ ഒരു വിഭാഗത്തിന്റെ വിമര്‍ശനം. അക്രമം പാടില്ലെന്നും മഹാത്മാഗാന്ധിയുടെ പാതയില്‍ നീങ്ങണമെന്നുമാണ് രാഹുല്‍ വിഡിയോയില്‍ പറയുന്നത്. 'പുതിയൊരു ഗാന്ധി എത്തിയിട്ടുണ്ട്' എന്ന വിമര്‍ശനക്കുറിപ്പോടെയാണ് രാഹുലിന്റെ വിഡിയോ പ്രചരിക്കുന്നത്.

രാഹുലിന്റെ വാക്കുകള്‍:

'ഞങ്ങളെ കൊട്ടാരക്കര ജയിലിലേക്ക് മാറ്റുകയാണ്. ഞാനടക്കം ഇരുപതോളം പേര്‍ അറസ്റ്റിലായിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പ് ആണ് ചുമത്തിയിരിക്കുന്നത്. മൂന്നുനാല് ദിവസം ജയിലിനുള്ളിലേക്ക് തള്ളാനാണ് ഇവരുടെ പ്ലാന്‍. ഞങ്ങളാരും ചെയ്യാത്ത കുറ്റത്തിനാണ് ഇതൊക്കെ. രാത്രി മൂന്ന് മണിയായിട്ടും ഭക്ഷണം ലഭിച്ചില്ലായിരുന്നു. ഇപ്പോള്‍ ഞങ്ങളാണ് ആഹാരം വാങ്ങിയത്. ഞങ്ങളോട് കാണിക്കുന്ന അനീതിയാണ് ഇതൊക്കെ.

ഇനിയൊരുപക്ഷേ ഇങ്ങനെ ഫ്രീ ആയി സംസാരിക്കാന്‍ സാധിച്ചില്ലെന്ന് വരില്ല. നമ്മുടെ അമ്മമാരോട് പറയണം, വരാനിരിക്കുന്ന ദിവസങ്ങളിലെ പ്രാര്‍ഥനാപരിപാടികള്‍ ഏറ്റെടുക്കണം. ഒരുകാരണവശാലും അക്രമം ഉണ്ടാകരുത്. മഹാത്മാഗാന്ധിയുടെ പാതയിലേ പോകാവൂ. നമ്മുടെ മഹത്തരമായ ധര്‍മ്മയുദ്ധത്തിന് ഒരു കാരണവശാലും ചീത്തപ്പേര് കേള്‍പ്പിക്കരുത്. അസഭ്യം പറയുകയോ ആക്രമിക്കുകയോ അല്ല, മറിച്ച് വിശ്വാസത്തിന്റെ പാതയില്‍ ഗാന്ധിയുടെ പാതയില്‍ മണികണ്ഠന് വേണ്ടി പ്രാര്‍ഥനായജ്ഞം നടത്തുക. ഇരുപത്തിരണ്ടാം തിയതി സുപ്രീംകോടതിയില്‍ നിന്ന് അനുകൂലവിധിയുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

ആന്ധ്രയില്‍ നിന്നെത്തിയ സംഘത്തിലെ യുവതിയെ മല കയറുന്നതില്‍നിന്ന് ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചെന്ന കേസിലാണ് രാഹുലിനെ സന്നിധാനത്തുനിന്ന് അറസ്റ്റ് ചെയ്തത്.



from mangalam.com https://ift.tt/2yo6AZf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages