നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ച യുവമോര്‍ച്ച പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 18, 2018

നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ച യുവമോര്‍ച്ച പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു

നിലയ്ക്കൽ: ശബരിമലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ച ആറുപേരെ പോലീസ് അറസ്റ്റ്ചെയ്ത് നീക്കി. യുവമോർച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.പ്രകാശ് ബാബു അടക്കമുള്ള സംഘമാണ് നിലയ്ക്കലിൽ പ്രതിഷേധ സൂചകമായി കുത്തിയിരുന്ന് ശരണം വിളിച്ചത്. രണ്ടുദിവസമാണ് ശബരിമലയിലും പരിസരപ്രദേശങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.എസ് ശ്രീധരൻ പിള്ള നിലയ്ക്കലിൽ നിരോധനാജ്ഞ ലംഘിക്കുമെന്ന് പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെയാണ് പ്രവർത്തകർ എത്തിയത്. ഇലവുങ്കലിൽ നിന്ന് നടന്നു വന്ന ആറുപേരാണ് നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധിച്ചത്. ഇടത്താവളത്തിന്റെ ഔട്ട് വേയുടെ അടുത്താണ് ഇവർ കുത്തിയിരുന്നത്. പോലീസ് ഉത്തരവ് അറിയിച്ചെങ്കിലും പ്രതിധേഷം തുടരുമെന്ന് പറഞ്ഞതോടെയാണ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കിയത്. വനിതകളെ ശബരിമലയിൽ പ്രവേശിക്കാൻ അനുവദിച്ചാൽ ഇതുപോലെ പ്രതിഷേധം തുടരുമെന്ന് യുവമോർച്ച അറിയിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/2ymBjFY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages