അന്ന് 'ക്രിമിനലാക്കി' പോലീസ് ജീപ്പില്‍, ഇന്ന് സര്‍ക്കാര്‍ വാഹനത്തില്‍ നമ്പി നാരായണന്‍ വീട്ടിലെത്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 10, 2018

അന്ന് 'ക്രിമിനലാക്കി' പോലീസ് ജീപ്പില്‍, ഇന്ന് സര്‍ക്കാര്‍ വാഹനത്തില്‍ നമ്പി നാരായണന്‍ വീട്ടിലെത്തി

ഐ എസ് ആർ ഒ ചാരക്കേസിലെ സുപ്രീം കോടതിയുടെ നിർദേശപ്രകാരമുള്ള അമ്പതുലക്ഷം രൂപയുടെ നഷ്ടപരിഹാര ചെക്ക് സ്വീകരിച്ചശേഷം വീട്ടിലേക്ക് മടങ്ങിയെത്തിയതിനെ കുറിച്ച് ശാസ്ത്രജ്ഞൻ നമ്പി നാരായണൻ ഫെയ്സ്ബുക്കിൽ എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു. 24 വർഷം മുമ്പ് ഒരു ക്രിമിനലിനെ പോലെ പോലീസ് ജീപ്പിൽ കൊണ്ടുപോയി. ഇന്ന്, മടുപ്പുളവാക്കുന്നതും ഊർജം ചോർത്തിക്കളയുന്നതുമായ ദീർഘമായ പോരാട്ടത്തിനു ശേഷം വിജയിയായി സർക്കാർ വാഹനത്തിൽ മടങ്ങുന്നു-നമ്പി നാരായണൻകുറിപ്പിൽ പറയുന്നു. നമ്പി നാരായണന്റെ ഫെയ്സ്ബുക്ക് കുറിപ്പിലേക്ക് Photo courtesy: Facebook/Nambi Narayanan "സുപ്രീം കോടതിയുടെ നിർദേശപ്രകാരമുള്ള അമ്പതുലക്ഷം രൂപയുടെ ചെക്ക് കേരളാ മുഖ്യമന്ത്രി പിണറായി വിജയനിൽനിന്ന് സ്വീകരിച്ച ശേഷം വീട്ടിലേക്ക് മടങ്ങുകയാണ്. ജീവിതം ഒരു വൃത്തം പൂർത്തിയാക്കിയിരിക്കുന്നു. 24 വർഷം മുമ്പ് ഒരു ക്രിമിനലിനെ പോലെ പോലീസ് ജീപ്പിൽ കൊണ്ടുപോയി. ഇന്ന്, മടുപ്പുളവാക്കുന്നതും ഊർജം ചോർത്തിക്കളയുന്നതുമായ ദീർഘമായ പോരാട്ടത്തിനു ശേഷം വിജയിയായി സർക്കാർ വാഹനത്തിൽ മടങ്ങുന്നു. ജീവിതസായാഹ്നം പ്രിയപ്പെട്ടവർക്കും ബന്ധുക്കൾക്കും ഒപ്പം ചിലവഴിക്കണമെന്നായിരുന്നു ആഗ്രഹം. പക്ഷെ ഒരുപാട് ജോലികൾ പൂർത്തിയാക്കാനുണ്ട്. എനിക്കു വേണ്ടി പ്രാർഥിക്കുക, സർവേശ്വരൻ എന്നിൽ അർപ്പിച്ച എന്റെ ഭാഗം പൂർത്തീകരിക്കാൻ"- നമ്പി നാരായണൻ ഫെയ്സ്ബുക്കിൽ കുറിച്ചു. content highlights:Nambi narayanan facebook post


from mathrubhumi.latestnews.rssfeed https://ift.tt/2QKB4LV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages