തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് ഫീസ് 2000 രൂപയാക്കി വർധിച്ചതായി സംസ്കാരിക വകുപ്പ് മന്ത്രി എ.കെ ബാലൻ. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ ചെലവു ചുരുക്കിയാവും മേള സംഘടിപ്പിക്കുക. സമഗ്ര സംഭാവനക്കുള്ള പുരസ്കാരം ഇക്കുറി ഉണ്ടാകില്ല. 10 ലക്ഷം രൂപയാണ് പുരസ്കാരം നൽകിയിരുന്നത്. പ്രളയം സംസ്ഥാനത്തെയാകെ ഉലച്ചതിനാൽ മേള ഉപേക്ഷിക്കാനായിരുന്നു തുടക്കത്തിൽ തീരുമാനിച്ചിരുന്നത്. പിന്നീട് ആർഭാടങ്ങൾ ഒഴിവാക്കി മേള നടത്താമെന്ന് തീരുമാനിക്കുകയായിരുന്നു. ചലച്ചിത്ര അക്കാദമി സ്വന്തം നിലക്കാണ് ഇത്തവണ മേള സംഘടിപ്പിക്കുന്നത്. അതിനാലാണ് ഫീസ് നിരക്ക് ഉയർത്തിയത്. വിദേശ അതിഥികളുടെ എണ്ണം കുറക്കാനും ഏഷ്യൻ സിനിമകൾക്കും ജൂറികൾക്കും കൂടുതൽ പ്രധാന്യം നൽകാനും തീരുമാനമായിട്ടുണ്ട്. ഉദ്ഘാടന-സമാപന ചടങ്ങുകളിലെ ആഘോഷങ്ങൾ പൂർണമായും ഒഴിവാക്കും.
from mathrubhumi.latestnews.rssfeed https://ift.tt/2OiGOzC
via
IFTTT
No comments:
Post a Comment