ന്യൂഡൽഹി:റഫാൽ ഇടപാടിലേക്ക് നയിച്ച കാര്യങ്ങൾ വിശദീകരിക്കണമെന്ന് സുപ്രീംകോടതി. ഇതുമായി ബന്ധപ്പെട്ട രേഖകൾ മുദ്രവച്ച കവറിൽ ഹാജരാക്കാനാണ് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചത്. കേസിലെ എതിർകക്ഷി പ്രധാനമന്ത്രിയായതുകൊണ്ട് നോട്ടീസ് അയക്കരുതെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ അറ്റോണി ജനറൽ കെ.കെ വേണുഗോപാൽ വാദിച്ചു. റഫാൽ കരാറിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്നും അന്വേഷണം നടത്താൻ നിർദേശിക്കണമെന്നും ഹർജിക്കാരൻ വാദിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ സർക്കാരിനെതിരെ രാഷ് ട്രീയ മുതലെടുപ്പിനാണ് ഈ ഹർജിയെന്നും ഇതിൽ പൊതുതാത്പര്യമില്ലായെന്നും കെ.കെ വേണുഗോപാൽ വാദിച്ചു. അറ്റോർണി ജനറൽ ശക്തമായി എതിർത്തതോടെ ഹർജിയിൽ കേന്ദ്രത്തിന് നോട്ടീസ് അയക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണ്. നിയമപരമായി പുനപ്പരിശോധിക്കേണ്ട വിഷയമല്ലിത്. രാജ്യാന്തര കരാറുകളിൽ കോടതികൾ ഇടപെടാറില്ല.അതിനാൽ ഇടപെടുന്നത് അനുചിതമായിരിക്കുമെന്നും അറ്റോണി ജനറൽ വാദിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2ysEISR
via
IFTTT
No comments:
Post a Comment