ആധാര്‍ ഉപയോഗിച്ചുള്ള മൊബൈല്‍ വെരിഫിക്കേഷന്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കാര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 27, 2018

ആധാര്‍ ഉപയോഗിച്ചുള്ള മൊബൈല്‍ വെരിഫിക്കേഷന്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കാര്‍

നിലവിലുള്ള മൊബൈൽ നമ്പറുകൾ ആധാറുമായി ബന്ധിപ്പിക്കുന്ന നടപടികൾ ഉടൻ നിർത്തിവെക്കണമെന്ന് ടെലികോം മന്ത്രാലയം കമ്പനികൾക്ക് നിർദേശം നൽകി. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നിർദേശം. അതേസമയം ആധാർ കാർഡ് പകർപ്പോ, ഇ-ആധാർ ലെറ്ററോ ഉപയോക്താക്കൾ നൽകിയാൽ കമ്പനികൾ സ്വീകരിച്ചേക്കും. ഇതോടെ ആധാറിൽ നിന്നുള്ള ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കുന്നതിന് പകരം തിരിച്ചറിയൽ രേഖകളുടെ പകർപ്പ് ഉപയോഗിച്ചുള്ള നടപടികളിലേക്ക് കമ്പനികൾക്ക് തിരിച്ചുപോവേണ്ടി വരും. ആധാർ തിരിച്ചറിയൽ പ്രക്രിയയ്ക്ക് പകരം പുതിയൊരു രീതി ഒക്ടോബർ 15 ന് മുമ്പ് അവതരിപ്പിക്കാൻ യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിന് കമ്പനികൾ കൂടുതൽ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. ആധാർ ഉപയോഗം നിർത്തണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള സുപ്രീംകോടതി ഉത്തരവ് നടപ്പിലാക്കിക്കൊണ്ടുള്ള റിപ്പോർട്ട് സമർപ്പിക്കാനും ടെലികോം മന്ത്രാലയം കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. സെപ്റ്റംബർ 26ന് സർക്കാർ സേവനങ്ങൾക്ക് ആധാർകാർഡ് നിർബന്ധമാക്കിയതിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുകൊണ്ടുള്ള കേസിലാണ് സ്വകാര്യ കമ്പനികൾക്ക് ആധാർ വിവരങ്ങൾ നൽകരുതെന്നത് ഉൾപ്പടെയുള്ള ഉത്തരവുകൾ സുപ്രീം കോടതി പുറപ്പെടുവിച്ചത്.


from mathrubhumi.latestnews.rssfeed https://ift.tt/2CI0iXf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages