മുഖ്യമന്ത്രി സ്റ്റാലിനാകാന്‍ ശ്രമിക്കുന്നു:രമേശ് ചെന്നിത്തല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 27, 2018

മുഖ്യമന്ത്രി സ്റ്റാലിനാകാന്‍ ശ്രമിക്കുന്നു:രമേശ് ചെന്നിത്തല

കൊച്ചി: മുഖ്യമന്ത്രി സ്റ്റാലിനാകാൻ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കേരള പോലീസിന്റെ ചരിത്രത്തിലിതു വരെ സമാധാനപരമായി നടത്തുന്ന പ്രകടനങ്ങൾക്കു നേരെ അറസ്റ്റോ മറ്റു നടപടികളോ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൊച്ചിയിൽ മാധ്യമങ്ങളോടു പറഞ്ഞു. സമരം നടത്തുന്നവരുടെ പൗരാവകാശത്തെ കവർന്നെടുക്കാനും ജനാധിപത്യാവകാശത്തെ അടിച്ചമർത്താനുമുള്ള ശ്രമമാണ് നടക്കുന്നതെങ്കിൽ മുഖ്യമന്ത്രി വലിയ വില കൊടുക്കേണ്ടി വരുമെന്നും പ്രതിപക്ഷനേതാവ് കൂട്ടിച്ചേർത്തു. നാമജപഘോഷയാത്രയിൽ പങ്കെടുത്ത സ്ത്രീകളടക്കമുള്ളവർക്കെതിരെ കേസെടുത്തത് ശരിയായില്ല എന്നും ചെന്നിത്തല പറഞ്ഞു. ക്ഷേത്രപ്രവേശനമടക്കമുള്ള നവോത്ഥാനമുന്നേറ്റങ്ങളെ ഹൈജാക്ക് ചെയ്യാനുള്ള ശ്രമമാണ് സിപിഎമ്മിന്റേതെന്നും ചെന്നിത്തല ആരോപിച്ചു. സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിനു നേരെയുണ്ടായ ആക്രമണം ശരിയല്ലെന്നുംരമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.


from mathrubhumi.latestnews.rssfeed https://ift.tt/2RgDmm0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages