ശബരിമല സംഘർഷം; 2825 പേർ അറസ്റ്റിൽ; ആകെ 495 കേസുകള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 27, 2018

ശബരിമല സംഘർഷം; 2825 പേർ അറസ്റ്റിൽ; ആകെ 495 കേസുകള്‍

തിരുവനന്തപുരം : ശബരിമല സംഘർഷവുമായി ബന്ധപ്പട്ട് ഇതുവരെ 2825 പേർ അറസ്റ്റിലായി. 495 കേസുകളാണ് ഇതു വരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. വെള്ളിയാഴ്ചഉച്ചക്ക് ശേഷം മാത്രം 764 പേരെ അറസ്റ്റു ചെയ്തു. പകുതിയിലധികം പേർ ജാമ്യം നേടി പുറത്തു പോയിട്ടുണ്ട്. ബാക്കിയുള്ളവർ റിമാൻഡിലാണ്. പൊതു മുതൽ നശിപ്പിച്ച കേസിലാണ് കൂടുതൽ പേർ പിടിയിലായിരിക്കുന്നതെന്നു പോലീസ് പറയുന്നു. തെക്കൻ ജില്ലകളിലാണ് കൂടുതൽ അറസ്റ്റുണ്ടായിരിക്കുന്നത്. കൂടാതെ പോലീസ് തയ്യാറാക്കിയ പട്ടികയിലുള്ളവരേയും തിരിച്ചറിഞ്ഞിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടായേക്കും. പോലീസ് അധികൃതരുടെ ഉന്നതതല യോഗം ചേരുന്നതിനു മുന്നോടിയായി അറസ്റ്റ് നടപടികൾ പൂർത്തീകരിക്കാനാണ് ഡിജിപി നിർദേശം. വാഹന ഗതാഗതം മുടക്കിയെന്ന വകുപ്പിൽ നാമജപഘോഷയാത്രകളിൽ പങ്കെടുത്തസ്ത്രീകളെയും അറസ്റ്റ് ചെയ്തത് വലിയ വിവാദമായതിന്റെ പശ്ചാത്തലത്തിൽ അക്രമങ്ങൾ നടത്തിയവരെ മാത്രം അറസ്റ്റു ചെയ്താൽ മതിയെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ നിർദേശിച്ചു. നിരീക്ഷണ ക്യാമറകളിലും മറ്റും ലഭിച്ച ചിത്രങ്ങൾ ഉപയോഗിച്ച് കൂടുതൽ അക്രമികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ അറസ്റ്റു ചെയ്യാനായി ജില്ലാ പോലീസ് മേധാവികളുടെ നേതൃത്വത്തിൽ തെരച്ചിൽ തുടരുകയാണ്. കെ എസ് ആർ ടി യി ബസ് ഉൾപ്പെടെ പൊതുമുതൽ തകർത്ത കേസിൽ അറസ്റ്റിലായവർക്ക് ജാമ്യം ലഭിക്കാൻ 10,000 രൂപ മുതൽ 13 ലക്ഷം രൂപ വരെ കെട്ടി വക്കേണ്ടി വരും.


from mathrubhumi.latestnews.rssfeed https://ift.tt/2RgDl1q
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages