വിയോഗം അറിയിച്ചത് വൈകാരിക നിമിഷങ്ങള്‍ക്കൊടുവില്‍; മനസുകൊണ്ട് എല്ലാം താങ്ങാനുള്ള ശ്കതി ലക്ഷ്മി ചേച്ചിക്ക് ലഭിക്കാന്‍ പ്രാര്‍ത്ഥിക്കണം: ഇഷാന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 9, 2018

വിയോഗം അറിയിച്ചത് വൈകാരിക നിമിഷങ്ങള്‍ക്കൊടുവില്‍; മനസുകൊണ്ട് എല്ലാം താങ്ങാനുള്ള ശ്കതി ലക്ഷ്മി ചേച്ചിക്ക് ലഭിക്കാന്‍ പ്രാര്‍ത്ഥിക്കണം: ഇഷാന്‍

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെയും മകള്‍ തേജസ്വിനി ബാലയുടെയും വിയോഗ വാര്‍ത്ത ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന ഭാര്യ ലക്ഷ്മിയെ അറിയിച്ചു. അമ്മയാണ് വിവരം ലക്ഷ്മിയെ അറിയിച്ചത്. ബാലഭ്‌സ്‌കറിന്റെ സുഹൃത്ത് സ്റ്റീഫന്‍ ദേവസിയായിരുന്നു ഇന്നലെ ഇക്കാര്യം വ്യക്തമാക്കിയത്. ഇപ്പോള്‍ ലക്ഷ്മിയോട് അമ്മ കാര്യങ്ങള്‍ അവതരിപ്പിച്ചത് ഒരുപാട് വൈകാരിക നിമിഷങ്ങള്‍ക്കൊടുവിലാണെന്ന് പറയുകയാണ് സംഗീതജ്ഞനും ബാലഭാസ്‌കറിന്റെ സുഹൃത്തുമായ ഇഷാന്‍ ദേവ്.

മനസുകൊണ്ട് എല്ലാം താങ്ങാനുള്ള ശ്കതി ലക്ഷ്മിക്ക് ലഭിക്കുവാനായി എല്ലാവരും പ്രാര്‍ത്ഥിക്കണം. ആയിരക്കണക്കിന് അഭ്യുദയകാംക്ഷികളുടെ ചോദ്യത്തിനും പ്രാര്‍ത്ഥനകള്‍ക്കും ഉള്ള മറുപടി ആയിതിനെ കണക്കാക്കുക എന്നും ഇഷാന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ലക്ഷ്മിയുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ട്. ഇപ്പോള്‍ സ്വയം ശ്വസിക്കാന്‍ സാധിക്കുന്നുണ്ട്. വെന്റിലേറ്ററില്‍ നിന്നും ഐസിയുവിലേക്ക് മാറ്റി. ദ്രവരൂപത്തിലുള്ള ഭക്ഷണം നല്‍കുന്നതായും ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു. ഒരാഴ്ചയ്ക്കകം റൂമിലേക്കു മാറ്റാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.

ഇഷാന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം;

ലക്ഷ്മി ചേച്ചിയോട്
അമ്മ കാര്യങ്ങള്‍ അവതരിപ്പിച്ചു ,ഒരുപാടു വൈകാരിക നിമിഷങ്ങള്‍ക്കൊടുവില്‍ ...ലക്ഷ്മി ചേച്ചി ആരോഗ്യസ്ഥിതി ഇനിയും സാധാരണഗതി ആകാത്തതിനാല്‍ icu -വില്‍ -തന്നെ തുടരേണ്ടതായിട്ടുണ്ട് എന്ന് ചേച്ചിയുടെ അച്ഛന്‍ ഇപ്പൊ എന്നോട് പറഞ്ഞു.ഞങ്ങള്‍ കുറച്ച് സുഹൃത്തുക്കളും ബന്ധുക്കളും ഉണ്ടിവിടെ ,മനസുകൊണ്ട് എല്ലാം താങ്ങാനുള്ള ശ്കതി ചേച്ചിക്ക് കിട്ടാന്‍ എല്ലാരും പ്രാര്‍ത്ഥിക്കണം...ബാലു അണ്ണന്റെ ലക്ഷിചേച്ചിക്ക് ഒരായിരം പ്രാര്‍ത്ഥനയോടെ ...

ആയിരക്കണക്കിന് ആഭ്യൂതിയകാംഷികളുടെ ചോദ്യത്തിനും പ്രാര്‍ത്ഥനകള്‍ക്കും ഉള്ള മറുപടി ആയതിനെ കണക്കാക്കുക ,പ്രാര്‍ത്ഥനകള്‍ ഉണ്ടാകണം.



from mangalam.com https://ift.tt/2NxxTVx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages