ന്യൂഡല്‍ഹി: 'പത്മാവദ്' സിനിമയെ ചൊല്ലിയുള്ള വിവാദത്തിനിടെ ചിത്രത്തിലെ നായിക ദീപിക പദുക്കോണിനെയും സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിനേയും വധിക്കുന്നവര്‍ക്ക് 10 കോടി രൂപ വാഗ്ദാനം ചെയയ്ത വിവാദത്തിലായ സൂരജ് പാല്‍ അമു ബി.ജെ.പിയില്‍ തിരിച്ചെത്തി. സൂരജിന്റെ രാജി ബി.ജെ.പി നിരസിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
'സ്വന്തം വീട്ടിലേക്ക് തിരിച്ചുവരുന്നതുപോലെയുള്ള അനുഭവം' എന്നാണ് പാര്‍ട്ടി നടപടിയോട് സൂരജ് പ്രതികരിച്ചത്. ഹരിയാന ഘടകത്തിലെ നേതാവാണ് സൂരജ്. വിവാദത്തെ തുടര്‍ന്ന് മാസങ്ങള്‍ക്ക് മുന്‍പ് പാര്‍ട്ടിയിലെ വിവിധ ചുമതലകള്‍ താന്‍ ഒഴിഞ്ഞിരുന്നു. എന്നാല്‍ ഹരിയാന ബി.ജെ.പി അധ്യക്ഷന്‍ ഇന്ന് തന്നെ വിളിച്ച് രാജിക്കത്ത് നിരസിച്ചതായി അറിയിച്ചു. കഴിഞ്ഞ 20-30 വര്‍ഷമായി പാര്‍ട്ടിയിലെ വിവധ ചുമതലകള്‍ താന്‍ വഹിച്ചിട്ടുണ്ട്. കഴിഞ്ഞ എട്ടു മാസമായി പാര്‍ട്ടിയില്‍ നിന്ന് അകന്നുനില്‍ക്കുകയാണ്. പാര്‍ട്ടിയുടെ തീരുമാനം വീട്ടിലേക്കുള്ള തിരിച്ചുവരവായി ആണ് കാണുന്നതെന്നും സൂരജ് പാല്‍ എ.എന്‍.ഐയോട് പറഞ്ഞു.
[IMG]
കര്‍ണിസേന നേതാവാണ് സൂരജ് പാല്‍. വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് 2017 നംബറിലാണ് ബി.ജെ.പിയുടെ മാധ്യമ വിഭാഗം ചുമതലയില്‍ നിന്ന് സൂരജിനെ മാറ്റിയത്. ജനുവരിയില്‍ ഗുരുഗ്രാം പോലീസ് സൂരജിനെ അറസ്റ്റു ചെയ്തുവെങ്കിലും ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. രജപുത്ര റാണി പത്മാവദിയെ മോശമായി ചിത്രീകരിക്കുന്ന സിനിമയെന്ന് ആരോപിച്ചാണ് കര്‍ണിസേനയും മറ്റുപല സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയത്.
from mangalam.com https://ift.tt/2zZFxVt
via IFTTT
No comments:
Post a Comment