ന്യൂഡല്‍ഹി: പഠാൻകോട്ട് ഭീകരാക്രമണത്തിന്റെ ആസൂത്രകനായ ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ മരണത്തിന്റെ വക്കിലാണെന്ന് റിപ്പോര്‍ട്ട്. നട്ടെല്ലിനും വൃക്കയ്ക്കും അസുഖം ബാധിച്ച് ചികിത്സയിലായ മസൂദ് അസര്‍ തന്റെ ഭീകര സംഘടനയായ ജെയ്ഷെ ഇ മുഹമ്മദിന്റെ ചുമതല അസറിന്റെ ഇളയ സഹോദരങ്ങളായ റൗഫ് അസ്ക്കറിനും അതര്‍ ഇബ്രാഹീമിനും നല്‍കിയിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗമാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. മാസങ്ങളായി രോഗം മൂര്‍ച്ഛിച്ച് കിടപ്പിലായ മസൂദ് റാവല്‍ പിണ്ടിയിലെ പട്ടാള ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതായിട്ടാണ് വിവരം. ഒന്നര വര്‍ഷമായി രോഗ ബാധിതനായിരുന്നു മസൂദ്. ജെയ്ഷെ മുഹമ്മദ് നേതാക്കളെ പാകിസ്താന്‍ സംരക്ഷിക്കുന്നെന്ന ഇന്ത്യന്‍ ആരോപണങ്ങള്‍ ശരി വെയ്ക്കുന്നതാണ് പുതിയ കണ്ടെത്തലുകള്‍.
പാര്‍ലമെന്റ് ആക്രമണം, അയോദ്ധ്യാ സ്ഫോടനം പത്താന്‍കോട്ട് ആക്രമണം തുടങ്ങി ഇന്ത്യക്ക് ഭീഷണിയായ പല തീവ്രവാദി ആക്രമണങ്ങള്‍ക്ക് പിന്നിലും പ്രവര്‍ത്തിച്ചത് മസൂദാണെന്നാണ് വിലയിരുത്തല്‍. ഏറ്റവും ഭീഷണിയായ ഭീകരനായിട്ടാണ് ഇന്ത്യ മസൂദ് അസറിനെ കരുതുന്നത്. ഇന്ത്യയില്‍ ജയിലിലായിരുന്നു മസൂദ് അസറിനെ 1999 ല്‍ കാണ്ഡഹാര്‍ വിമാന റാഞ്ചലിനെ തുടര്‍ന്ന് മോചിപ്പിക്കുകയായിരുന്നു. അല്‍ഖ്വയ്ദയുടെയും താലിബാന്റെയും ഐ.എസ്.ഐയുടെയും പിന്തുണയോടെയാണ് കാണ്ഡഹാര്‍ വിമാന റാഞ്ചല്‍ നടന്നതെന്നാണ് കരുതപ്പെടുന്നത്.
അസറിന്റെ സഹോദരനായ അതര്‍ ഇബ്രാഹീമാണ് കാണ്ഡഹാര്‍ വിമാന റാഞ്ചലിന്റെ നേത്യത്വം വഹിച്ചതെന്നും കരുതപ്പെടുന്നു. അസറും അതറും ഉള്‍പ്പടെയുള്ള ജെയ്ഷെ മുഹമ്മദ് നേതാക്കന്മാര്‍ക്ക് പാകിസ്താന്‍ ഭരണാധികാരികളുമായും അടുത്ത ബന്ധമുണ്ടെന്നാണ് ഇന്ത്യയുടെ ആരോപണം. നേരത്തെ മസൂദ് അസറിനെ ആഗോള തീവ്രവാദിയായി പ്രഖ്യാപിക്കാനുള്ളഐക്യരാഷ്ട്ര സഭയുടെ ശ്രമങ്ങള്‍ക്ക് ചൈന തടസ്സം നിന്നിരുന്നു.
from mangalam.com https://ift.tt/2OhFNrp
via IFTTT
No comments:
Post a Comment