മുംബൈ: നോട്ട് അസാധുവാക്കിയശേഷം വൻതുക നിക്ഷേപം നടത്തിയവർക്ക് ആദായനികുതി വകുപ്പ് നോട്ടീസ് അയയ്ക്കുന്നു. ബിനാമി നിയമപ്രകാരമാണ് പതിനായിരത്തോളം പേർക്ക് നോട്ടീസ് അയച്ചത്. ഈയാഴ്ചതന്നെ പലർക്കും നോട്ടീസ് ലഭിക്കും. തുടർന്നുള്ള ആഴ്ചകളിലും നോട്ടീസ് അയയ്ക്കൽ തുടരും. ഡാറ്റ അനലിറ്റിക്സ് വഴി കണ്ടെത്തിയ നിക്ഷേപകർക്കാണ് നോട്ടീസ് അയയ്ക്കുന്നത്. നിക്ഷേപിച്ച തുകയുടെ ഉറവിടം വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് നികുതിവകുപ്പ് നോട്ടീസ് അയയ്ക്കുന്നത്. ബിനാമി നിയമ പ്രകാരം അക്കൗണ്ട് ഉടമയും പണം നിക്ഷേപിച്ചയാളും ഒരേപോലെ കുറ്റക്കാരാണ്.
from mathrubhumi.latestnews.rssfeed https://ift.tt/2NFIBcL
via
IFTTT
No comments:
Post a Comment