ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 15, 2018

ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം

മുംബൈ: നേട്ടത്തോടെയാണ് തുടങ്ങിയതെങ്കിലും ഓഹരി സൂചികകൾ താമസിയാതെ നഷ്ടത്തിലായി. സെൻസെക്സ് 42 പോയന്റ് താഴ്ന്ന് 34690ലും നിഫ്റ്റി 21 പോയന്റ് നഷ്ടത്തിൽ 10451ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 995 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 668 ഓഹരികൾ നഷ്ടത്തിലുമാണ്. ഡോ.റെഡ്ഡീസ് ലാബ്, സിപ്ല, ഐടിസി, ടിസിഎസ്, ഇൻഫോസിസ്,റിലയൻസ്, എച്ച്സിഎൽ ടെക്, ഒഎൻജിസി, എച്ച്ഡിഎഫ്സി ബാങ്ക്, യെസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. എച്ച്പിസിഎൽ, ഗെയിൽ, ഹിന്ദുസ്ഥാൻ യുണിലിവർ, ഐസിഐസിഐ ബാങ്ക്, എൽആന്റ്ടി, ആക്സിസ് ബാങ്ക്, മാരുതി സുസുകി, ബജാജ് ഓട്ടോ, ഭാരതി എയർടെൽ, ഏഷ്യൻ പെയിന്റ്സ്, വേദാന്ത തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. യുഎസ്-ചൈന വ്യാപാര യുദ്ധം സംബന്ധിച്ച ആശങ്കകളാണ് വിപണിയെ ബാധിച്ചത്. ജപ്പാൻ, ഹോങ്കോങ്, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ വിപണികളെല്ലാം നഷ്ടത്തിലാണ്.


from mathrubhumi.latestnews.rssfeed https://ift.tt/2NHCeps
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages