2019 ല്‍ വിജയിച്ച ശേഷം രാജ്യത്ത്‌ നുഴഞ്ഞുകയറിയവരെ മുഴുവന്‍ പുറത്താക്കുമെന്ന്‌ അമിത് ഷാ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 15, 2018

2019 ല്‍ വിജയിച്ച ശേഷം രാജ്യത്ത്‌ നുഴഞ്ഞുകയറിയവരെ മുഴുവന്‍ പുറത്താക്കുമെന്ന്‌ അമിത് ഷാ

ഭോപ്പാൽ: 2019ലെ പാർലമെന്റ് തിരഞ്ഞെടുപ്പ് വിജയിച്ച ശേഷം ബിജെപി സർക്കാർ രാജ്യത്ത് നുഴഞ്ഞുകയറിയവരെപൂർണമായും പുറത്താക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. മധ്യപ്രദേശിലെ ഹൊഷങ്കാബാദിൽ ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസിനും സമാജ് വാദി പാർട്ടിക്കും ബിഎസ്പിക്കും അനധികൃതമായി കുടിയേറിയവർ വോട്ടുബാങ്കാണെന്ന് ആരോപിച്ച അമിത് ഷാ ബിജെപിക്ക് ഇത് ദേശീയ സുരക്ഷയുടെ കാര്യമാണെന്നും പറഞ്ഞു. ദേശീയ പൗരത്വ രജിസ്റ്റർ തയ്യാറാക്കിയപ്പോൾ അസമിൽ 40 ലക്ഷം അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താൻ ബിജെപിക്കായി. എന്നാൽ ദ്വിഗ് വിജയ് സിങിനേയും രാഹുൽ ഗാന്ധിയെയും പോലുള്ള കോൺഗ്രസ് നേതാക്കൾ കുടിയേറ്റക്കാരുടെ താൽപര്യം സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും ഷാ കുറ്റപ്പെടുത്തി. വരുന്ന നിയമസഭ തിരഞ്ഞെടുപ്പുകളിൽ വിജയം ഉറപ്പിക്കാനുള്ള പ്രചാരണ പരിപാടികൾ ആരംഭിക്കാൻ പാർട്ടി പ്രവർത്തകരോട് അമിത് ഷാ ആഹ്വാനം ചെയ്തു. അടുത്ത 50 വർഷത്തേക്ക് പഞ്ചായത്ത് മുതൽ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വരെ ബിജെപി ജയിക്കുമെന്നും ഷാ കൂട്ടിച്ചേർത്തു. നവംബർ 28നാണ് മധ്യപ്രദേശിലെ 230 നിയമസഭാ സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുക. ഡിസംബർ 11ന് ഫലം പ്രഖ്യാപിക്കും.


from mathrubhumi.latestnews.rssfeed https://ift.tt/2OpC2A9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages